കണ്ണൂർ: ജില്ലയിലെ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് 12 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേർ പിടിയിലായി. താമരശ്ശേരി സ്വദേശികളായ അമ്പായത്തോട് തോട്ടവിലായിൽ ടിഎം ജാനിസ് മജീദ് (30), ഏഴു വണ്ടി കുമ്പാടം പോയിൽ കോളനിയിലെ അൻസാർ മുജീബ് (23) എന്നിവരാണ് പോലീസ് പിടിയിലായത്.
തലശേരിയിൽ വൻ തോതിൽ വിൽപ്പന നടത്താനായി ആന്ധ്രയിൽ നിന്നും എത്തിച്ച ലഹരി മരുന്നാണ് പോലീസ് പിടികൂടിയത്. തലശേരി സിഐ സനൽ കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അഖിൽ, ജില്ലാ ആന്റി നർക്കോട്ടിക്ക് സ്പെഷ്യൽ ടീം അംഗങ്ങളായ സുജേഷ്, ശ്രീജേഷ്, സിപിഒ മാരായ ലിംനേഷ്, ഷിജു, സുമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Read also: ഒറ്റ നമ്പർ ചൂതാട്ടം; തളിപ്പറമ്പിൽ രണ്ടുപേർ അറസ്റ്റിൽ




































