ധാര്‍വാഡ്: കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് ഒമ്പത് പേര് മരിച്ചു. 11 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ധാര്‍വാഡ് താലൂക്കിലെ ബഡാ ഗ്രാമത്തിന് സമീപം അമിത വേഗതയിലെത്തിയ കാര്‍ റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു അപകടം.
അനന്യ (14), ഹരീഷ് (13), ശില്പ (34), നീലവ്വ (60), മധുശ്രീ (20), മഹേശ്വരയ്യ (11), ശംബുലിംഗയ്യ (35) എന്നിവര്‍ സംഭവ സ്ഥലത്തും ചന്നവ (45), മനുശ്രീ (45) എന്നിവര്‍ ആശുപത്രിയിൽ ചികിൽസയിലിരിക്കെയുമാണ് മരിച്ചത്.
മാനസുര ഗ്രാമത്തില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ക്രൂയിസര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ 20 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റ 11 പേർ ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയില്‍ ചികിൽസയിലാണ്.
Most Read: മുക്കുപണ്ട തട്ടിപ്പ് കേസ്; കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയില്‍







































