ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും; ദേശീയ അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. കേന്ദ്രമന്ത്രി ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബിൻ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പാർട്ടി...
‘പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം’; അന്ത്യശാസനം നൽകി ഇറാൻ
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ് റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി...
‘തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി; കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ചു’- ഗവർണർ
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 15ആം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുൾപ്പടെയുള്ള കേന്ദ്രവിമർശനം...
ശബരിമല സ്വർണക്കൊള്ള; നിർണായക നീക്കവുമായി ഇഡി, പ്രതികളുടെ വീടുകളിൽ റെയ്‌ഡ്
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി). കേസിലെ മുഴുവൻ പ്രതികളുടെയും വീടുകളിൽ ഇഡി റെയ്‌ഡ് നടക്കുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും കർണാടകയിലുമായി 21 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
കേസിലെ കള്ളപ്പണ...
‘യുവതിക്കെതിരെ കൊലക്കുറ്റം ചുമത്തണം’; കമ്മീഷണർക്ക് പരാതി നൽകി ദീപക്കിന്റെ കുടുംബം
കോഴിക്കോട്: വീഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുടുംബം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ബസിനുള്ളിൽ വെച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്‌പർശിച്ചെന്ന് ആരോപിച്ചാണ്...
‘പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് നിർത്തണം’; പോളണ്ടിന് കർശന മുന്നറിയിപ്പുമായി ഇന്ത്യ
ന്യൂഡെൽഹി: യുക്രൈൻ-റഷ്യ സംഘർഷത്തിനിടെ റഷ്യയുമായി വ്യാപാരബന്ധം തുടർന്നുവെന്ന കാരണത്താൽ ഇന്ത്യയെ ലക്ഷ്യം വയ്‌ക്കരുതെന്ന കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പോളണ്ടിനെതിരെയാണ് മുന്നറിയിപ്പ്.
പാക്കിസ്‌ഥാനെ പിന്തുണയ്‌ക്കുന്നത് പോളണ്ട് നിർത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു....
ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹവിൽദാറിന് വീരമൃത്യു, സൈനികർക്ക് പരിക്ക്
കിഷ്‌ത്വാ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഹവിൽദാറിന് വീരമൃത്യു. ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ്...
പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്ന കേസ്; അമ്മ ശരണ്യ കുറ്റക്കാരി, സുഹൃത്തിനെ വെറുതെവിട്ടു
കോഴിക്കോട്: കാമുകനുമൊത്ത് ജീവിക്കുന്നതിനായി ഒന്നര വയസുകാരനായ മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. ശരണ്യയ്‌ക്കുമേൽ കൊലക്കുറ്റം തെളിഞ്ഞതായി കോടതി കണ്ടെത്തി. അതേസമയം, ശരണ്യയുടെ സുഹൃത്ത് നിധിനെ കോടതി...









































