Tue, Sep 22, 2026
36 C
Dubai

അബ്‌കാരി കേസ്; ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൽപ്പറ്റ: അനുവദനീയമായതിലും കൂടുതൽ മദ്യം കൈവശം വെച്ച കേസിൽ അറസ്‌റ്റിലായ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്‌റ്റിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. ജസ്‌റ്റിസ്‌ കൗസർ എടപ്പഗത്ത് ആണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. വിധിപ്പകർപ്പ് പുറത്തുവന്നാൽ...

യുഎൻ സ്‌ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി വി4 രാജ്യങ്ങൾ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ. പോളണ്ട്, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന്...

മെസ്സിയുടെ പേരിൽ തട്ടിപ്പ്; റിപ്പോർട്ടറിന് 56.32 കോടി രൂപ പിഴ ചുമത്തി ജിഎസ്‌ടി

കൊച്ചി: മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നതിന്റെ മറവിൽ നടന്ന തട്ടിപ്പിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിക്ക് 56.32 കോടി രൂപയുടെ പിഴ ചുമത്തി ജിഎസ്‌ടി വകുപ്പ്. നികുതി കുടിശികയ്‌ക്കൊപ്പം പിഴയും ഉൾപ്പെടുന്നതാണ് തുക. നികുതി...

‘വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കും’; ഇറാന് പുതിയ ഭീഷണിയുമായി യുഎസ്

വാഷിങ്ടൻ: ഇറാനുനേരെ പുതിയ ഭീഷണിയുമായി അമേരിക്ക. ഇറാന്റെ വിമാനക്കമ്പനികൾ അടച്ചുപൂട്ടിക്കുമെന്നാണ് അമേരിക്കയുടെ പുതിയ വെല്ലുവിളി. ഈ ആഴ്‌ച മുതൽ ഇറാൻ വിമാനക്കമ്പനികളുടെ രാജ്യാന്തര പറക്കൽ നിർത്തലാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി...

ലോകമാകെ ബുദ്ധിമുട്ടിൽ, റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിച്ചേ തീരൂ; ട്രംപ്

വാഷിങ്ടൻ: റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സ്വന്തം സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിന്റെ പ്രതികരണം. ''യുക്രൈനുമായുള്ള യുദ്ധം കാരണം റഷ്യക്ക് നിർഭാഗ്യവശാൽ അവരുടെ ഡീസൽ ഓയിൽ...

ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

റോം: ഇറ്റലിയിലെ സ്‌കൂളുകളിൽ ബുർഖയും നിഖാബും നിരോധിക്കാൻ തയ്യാറെടുക്കുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ജോർജിയ മെലോനി. ക്ളാസ് മുറികളിൽ വിദ്യാർഥികളുടെ വസ്‌ത്രധാരണവുമായി ബന്ധപ്പെട്ടുള്ള നടപടി ഉടൻ തന്നെ സർക്കാർ കൊണ്ടുവരുമെന്നും മേലോനി പറഞ്ഞു. പാരമ്പര്യത്തിന്റെ പേരിൽ...

‘സാരി കിട്ടാൻ നാളെ പോകേണ്ട, വാർത്ത വ്യാജം’; അതൃപ്‌തി അറിയിച്ച് ഗതാഗത മന്ത്രി

തിരുവനന്തപുരം: പ്രിയദർശിനി നൂറുദിവസം പൂർത്തിയാകുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന് വാർത്ത വ്യാജമെന്ന് ഗതാഗത മന്ത്രി സിപി ജോൺ. ആഘോഷ പരിപാടി മാത്രം നടത്താനാണ് നിർദ്ദേശമെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും മന്ത്രി...

രാജസ്‌ഥാനിൽ 18 കൗൺസിലർമാരെ കാണാനില്ലെന്ന് കോൺഗ്രസ്; പുതിയ രാഷ്‌ട്രീയ വിവാദം

ജയ്‌പുർ: രാജസ്‌ഥാനിൽ പുതിയ രാഷ്‌ട്രീയ വിവാദം. കോൺഗ്രസിന്റെ 18 കൗൺസിലർമാരെ കാണാനില്ലെന്ന് പരാതി. മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്യാനിരുന്ന 18 സ്വതന്ത്ര കൗൺസിലർമാരെയാണ് കാണാതായതെന്ന് കോൺഗ്രസ് പറയുന്നു. ഹരിയാണയിൽ...
- Advertisement -