തടവുകാരിൽ നിന്ന് കൈക്കൂലി; ജയിൽ ഡിഐജി വിനോദ് കുമാറിന് സസ്‌പെൻഷൻ
തിരുവനന്തപുരം: തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് ജയിൽ ഡിഐജി എംകെ വിനോദ് കുമാറിന് സസ്പെൻഷൻ. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽ നിന്ന് 1.80 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ്...
വാളയാർ ആൾക്കൂട്ടക്കൊല; രണ്ടുപേർ കൂടി പിടിയിൽ, തമിഴ്‌നാട്ടിലും അന്വേഷണം
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളം സ്വദേശികളായ വിനോദ്, ജഗദീഷ് എന്നിവരാണ് അറസ്‌റ്റിലായത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്...
സ്വർണത്തിന് പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്തും? ‘ഡിമണി’ ആര്? അന്വേഷിച്ച് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നാലെ പഞ്ചലോഹ വിഗ്രഹക്കടത്ത് സംബന്ധിച്ച നിർണായക വിവരങ്ങളും പുറത്ത്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധമുള്ള പ്രവാസി വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിലാണ് വിഗ്രഹക്കടത്തിനെ കുറിച്ചുള്ള...
ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്; വിമാന സർവീസുകളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
ന്യൂഡെൽഹി: വായുമലിനീകരണം അതിരൂക്ഷമായ ഡെൽഹിയിൽ കനത്ത മൂടൽമഞ്ഞ്. വിമാന സർവീസുകളെ ബാധിക്കാനിടയുണ്ടെന്ന് ഡെൽഹി വിമാനത്താവളം മുന്നറിയിപ്പ് നൽകി. ഡെൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്ന് രാവിലെ ദൃശ്യപരിധി 50 മീറ്റർ മാത്രമായിരുന്നു.
ഡെൽഹിയിലെ 27...
നടിയെ ആക്രമിച്ച കേസ്; ശുപാർശകൾ അംഗീകരിച്ച് സർക്കാർ, ഉടൻ അപ്പീൽ നൽകും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ അപ്പീൽ നൽകും. അപ്പീൽ നൽകാനുള്ള ഡിജിപിയുടെയും സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെയും ശുപാർശകൾ സർക്കാർ അംഗീകരിച്ചു.
കേസിൽ നിർണായകമായ ഡിജിറ്റൽ...
കേരളത്തിൽ വീണ്ടും പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും രോഗബാധ
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒരിടവേളയ്‌ക്ക് ശേഷം പക്ഷിപ്പനി സ്‌ഥിരീകരിച്ചു. ആലപ്പുഴയിൽ എട്ട് പഞ്ചായത്തുകളിൽ ഓരോ വാർഡിലും കോട്ടയത്ത് നാല് വാർഡിലുമാണ് രോഗബാധ. ഭോപ്പാലിലെ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
ആലപ്പുഴയിൽ...
സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം; അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം
പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ, സിപിഎം രണ്ടാമത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്....









































