കനത്ത മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, നാലുമരണം, 25 പേർക്ക് പരിക്ക്
ലഖ്‌നൗ: ഡെൽഹി-ആഗ്ര എക്‌സ്‌പ്രസ് വേയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ബസുകളും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം. നാലുപേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. ഏഴ് ബസുകളും മൂന്ന് കാറുകളുമാണ് മഥുരയിൽ വെച്ച് കൂട്ടിയിടിച്ചത്....
എലത്തൂർ തിരോധാനക്കേസ്; ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ
കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് ആണെന്ന് സ്‌ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ അസ്‌ഥിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
2019ലാണ് വിജിലിനെ കാണാതാവുന്നത്. കേസിൽ...
ഉധംപുർ ഏറ്റുമുട്ടൽ; പോലീസുകാരന് വീരമൃത്യു, പ്രദേശത്ത് കർശന നിരീക്ഷണം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. ഇന്നലെ വൈകീട്ട് മജൽട്ട ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ജമ്മു കശ്‌മീർ പോലീസ് സേനാംഗം വീരമൃത്യു വരിച്ചത്.
ഭീകരർ വനത്തിൽ...
തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; എട്ടുപേർക്ക് പരിക്ക്, ഒരാളുടെ കാൽ അറ്റുപോയി
പത്തനംതിട്ട: വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്‌തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു.
അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി....
തദ്ദേശ തിരഞ്ഞെടുപ്പ്; വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന്
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം...
തൊഴിലുറപ്പിന് പുതിയ പേര്, 125 ദിനങ്ങളാകും ആകും; സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും
ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്.
വികസിത് ഭാരത്...
ഡെൽഹിയിൽ കനത്ത പുകമഞ്ഞ്; നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി
ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നതിനെ തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്‌ചാപരിധി കുറവായതിനെ തുടർന്ന് ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽഹി വിമാനത്താവള അധികൃതർ അറിയിച്ചു....
‘ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം’; പാർലമെന്റിൽ പ്രതിഷേധം
ന്യൂഡെൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൈറൽ ഗാനം പാടിയാണ് പ്രതിഷേധം. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർ പ്രതിഷേധിക്കുന്നത്.
''സ്വർണം കട്ടവർ...









































