Mon, Jan 26, 2026
21 C
Dubai

തൂമ്പാക്കുളത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; ഡ്രൈവർക്ക് എതിരെ കേസ്

പത്തനംതിട്ട: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് എതിരെ കേസ്. അമിതവേഗത, അലക്ഷ്യമായതും മനുഷ്യജീവന് ആപത്തുവരുത്തുന്ന രീതിയിലുള്ള ഡ്രൈവിങ് എന്നിവയ്‌ക്ക് എതിരെയുള്ള വകുപ്പുകളാണ്...

കേരളത്തിലെ എസ്‌ഐആറിന് അടിയന്തിര സ്‌റ്റേ ഇല്ല; ഹരജി ഡിസംബർ രണ്ടിന് പരിഗണിക്കും

ന്യൂഡെൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ (എസ്‌ഐആർ) അടിയന്തിര സ്‌റ്റേ ഇല്ല. കേരളത്തിലെ എസ്‌ഐആർ നടപടിക്രമങ്ങൾ തുടരുന്നതിന് തടസമില്ലെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ എസ്‌ഐആർ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട്...

മുനമ്പം നിവാസികൾക്ക് ആശ്വാസം; ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: മുനമ്പം താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി അനുമതി. കേസിൽ അന്തിമവിധി വരുന്നതുവരെ താൽക്കാലിക അടിസ്‌ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാനാണ് കോടതി നിർദ്ദേശം. നേരത്തെ, മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഉത്തരവിന്...

‘സംസ്‌ഥാന സർക്കാരിന് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ല’; തിര.കമ്മീഷൻ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: കേരളത്തിലെ എസ്‌ഐആർ നടപടികൾ നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികളെ ശക്‌തമായി എതിർത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്‌ഥാന സർക്കാരിന് തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. സർക്കാരിന്റെ ഹരജിയെ...

ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാക്കിസ്‌ഥാൻ; ശ്രമം തകർത്ത് സിഐഎസ്എഫ്

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി സിഐഎസ്എഫ്. ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ നിയന്ത്രണ രേഖയ്‌ക്ക്‌ സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുത നിലയം പാക്കിസ്‌ഥാൻ ലക്ഷ്യമിട്ടതായി സിഐഎസ്എഫ് വ്യക്‌തമാക്കി. ശ്രമം...

റഷ്യ- യുക്രൈൻ യുദ്ധം അവസാനിക്കുന്നു; ട്രംപിന്റെ നിർദ്ദേശങ്ങൾ സ്വീകാര്യമെന്ന് സെലൻസ്‌കി

കീവ്: റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിച്ച് യുക്രൈൻ. യുഎസ് മുന്നോട്ടുവെച്ച പരിഷ്‌കരിച്ച നിർദ്ദേശങ്ങൾ സ്വീകാര്യമാണെന്ന് യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. ഏതാനും...

സുബീൻ ഗാർഗിന്റേത് കൊലപാതകമെന്ന് അസം സർക്കാർ; പിന്നിൽ ഞെട്ടിക്കുന്ന കാരണങ്ങൾ

കൊൽക്കത്ത: അസമീസ് ഗായകൻ സുബീൻ ഗാർഗിന്റെ (52) മരണം കൊലപാതകമെന്ന് അസം സർക്കാർ. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഇക്കാര്യം നിയമസഭയെ അറിയിച്ചു. സിംഗപ്പൂരിലെ നോർത്ത് ഈസ്‌റ്റ് ഇന്ത്യ ഫെസ്‌റ്റിവലിൽ പാടാനെത്തിയ സുബീന്,...

അഫ്‌ഗാനിൽ വീണ്ടും പാക്ക് വ്യോമാക്രമണം; ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു

കാബൂൾ: വെടിനിർത്തൽ ധാരണ ലംഘിച്ച് അഫ്‌ഗാനിസ്‌ഥാനിൽ വ്യോമാക്രമണം നടത്തി പാക്കിസ്‌ഥാൻ. തിങ്കളാഴ്‌ച രാത്രിയിൽ നടന്ന ആക്രമണത്തിൽ ഒമ്പത് കുട്ടികളടക്കം പത്തുപേർ കൊല്ലപ്പെട്ടു. പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ അതിർത്തിയിലുള്ള പക്‌തിക, കുനാർ എന്നീ മേഖലയിലാണ് പാക്കിസ്‌ഥാൻ...
- Advertisement -