Wed, Feb 25, 2026
23 C
Dubai

തീർഥാടകരുടെ ബസ് മറിഞ്ഞ് അപകടം; എട്ടുപേർക്ക് പരിക്ക്, ഒരാളുടെ കാൽ അറ്റുപോയി

പത്തനംതിട്ട: വടശേരിക്കരയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്‌തർ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. അപകടത്തിൽ ഒരാളുടെ കാൽ അറ്റുപോയി....

തദ്ദേശ തിരഞ്ഞെടുപ്പ്; വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ സത്യപ്രതിജ്‌ഞ ഈമാസം 21ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ളോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ 21ന് രാവിലെ പത്തിനും കോർപറേഷനിൽ 11.30നുമാണ് സത്യപ്രതിജ്‌ഞ. പ്രായം...

തൊഴിലുറപ്പിന് പുതിയ പേര്, 125 ദിനങ്ങളാകും ആകും; സംസ്‌ഥാനങ്ങളുടെ സാമ്പത്തിക ഭാരം കൂടും

ന്യൂഡെൽഹി: മഹാത്‌മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റാൻ കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. എല്ലാ ബിജെപി എംപിമാർക്കും പാർലമെന്റിൽ ഹാജരാകാനുള്ള വിപ് നൽകിയിട്ടുണ്ട്. വികസിത് ഭാരത്...

ഡെൽഹിയിൽ കനത്ത പുകമഞ്ഞ്; നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി

ന്യൂഡെൽഹി: ഡെൽഹിയിലും സമീപ പ്രദേശങ്ങളിലുമായി കനത്ത പുകമഞ്ഞ് തുടരുന്നതിനെ തുടർന്ന് നിരവധി വിമാന, ട്രെയിൻ സർവീസുകൾ റദ്ദാക്കി. കാഴ്‌ചാപരിധി കുറവായതിനെ തുടർന്ന് ഇതുവരെ 100 വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽഹി വിമാനത്താവള അധികൃതർ അറിയിച്ചു....

‘ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം വേണം’; പാർലമെന്റിൽ പ്രതിഷേധം

ന്യൂഡെൽഹി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പാർലമെന്റിന് മുന്നിൽ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധം. തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വൈറൽ ഗാനം പാടിയാണ് പ്രതിഷേധം. കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് എംപിമാർ പ്രതിഷേധിക്കുന്നത്. ''സ്വർണം കട്ടവർ...

ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറിൽ നിന്ന് ഐഎസ് പതാക കണ്ടെത്തി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ ഭീകരസംഘടനയായ ഇസ്‍ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടോയെന്ന സംശയം ബലപ്പെടുന്നു. അക്രമികളുടെ കാറിൽ നിന്ന് ഐഎസിന്റെ പതാക കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ആഭ്യന്തര ഇന്റലിജൻസ് ഏജൻസിയായ എസ്‌ഐയോ...

‘രാഹുലിന്റെയും തരൂരിന്റെയും പ്രത്യയശാസ്‌ത്രം വെവ്വേറെ’; കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

ന്യൂഡെൽഹി: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി ശശി തരൂർ എംപി. രാഹുൽ ഗാന്ധിയുമായി തരൂരിനെ താരതമ്യപ്പെടുത്തി കൊണ്ടുള്ള ഒരു എക്‌സ് പോസ്‌റ്റ് പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും ശശി തരൂരും കോൺഗ്രസിനുള്ളിലെ...

‘പത്തനംതിട്ട ജില്ല വിട്ടുപോകരുത്’; രാഹുലിന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദ്ദേശം. ബലാൽസംഗ കേസുകളിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും രാഹുലിന്റെ ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണം എന്നായിരുന്നു...
- Advertisement -