Wed, Feb 25, 2026
23 C
Dubai

അധ്യക്ഷരെ പ്രാദേശികമായി തീരുമാനിക്കാൻ കെപിസിസി നിർദ്ദേശം; സത്യപ്രതിജ്‌ഞ 21ന്

തിരുവനന്തപുരം: കോൺഗ്രസിന് ഭരണം ലഭിച്ച തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെ ഉൾപ്പടെ തീരുമാനിക്കുന്നത് പ്രാദേശിക തലത്തിലെന്ന് റിപ്പോർട്. ഇതുസംബന്ധിച്ച മാർഗനിർദ്ദേശം ഡിസിസികൾക്ക് ഉടൻ നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാ...

ശബരിമല സ്വർണക്കൊള്ള; അന്വേഷണ സംഘത്തിന് മൊഴി നൽകി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് (എസ്ഐടി) കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മൊഴി നൽകി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരങ്ങൾ എസ്ഐടിയോട് പറഞ്ഞതായി ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു. മോഷണത്തിന്...

ബിജെപിയിൽ തലമുറമാറ്റം; നിതിൻ നബീൻ ദേശീയ വർക്കിങ് പ്രസിഡണ്ട്

ന്യൂഡെൽഹി: ബിജെപി ദേശീയ വർക്കിങ് പ്രസിഡണ്ടായി ബിഹാർ മന്ത്രി നിതിൻ നബീനെ നിയമിച്ചു. ബിജെപി അധ്യക്ഷനായ ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബീൻ ഈ പദവിയിൽ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ,...

സിഡ്‌നിയിൽ ജൂത ഫെസ്‌റ്റിവലിനിടെ വെടിവയ്‌പ്പ്; 12 പേർ കൊല്ലപ്പെട്ടു, 29 പേർക്ക് പരിക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച്...

‘തെറ്റ് പറ്റി, അങ്ങനെ പറയാൻ പാടില്ലായിരുന്നു’; പരാമർശത്തിൽ തിരുത്തുമായി എംഎം മണി

ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് നടത്തിയ വിവാദ പരാമർശത്തിൽ തിരുത്തുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. തനിക്ക് തെറ്റ് പറ്റി. അങ്ങനെ പറയാൻ പാടില്ലായിരുന്നു....

കേരളത്തിലെ ആദ്യ ബിജെപി മേയർ ആര്? വിവി രാജേഷ്, ആർ. ശ്രീലേഖ എന്നിവർക്ക് മുൻ‌തൂക്കം

തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാൻ പാർട്ടിയിൽ ചർച്ചകൾ സജീവം. സംസ്‌ഥാനത്ത്‌ ആദ്യമായാണ് ഒരു കോർപറേഷൻ ഭരണം ബിജെപി നേടുന്നത്. സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ...

‘പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്, തിരുത്തലുകൾ ഉണ്ടാകും, എൻഡിഎ മുന്നേറ്റം ആശങ്കപ്പെടുത്തുന്നത്’

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. സംസ്‌ഥാനത്താകെ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി...

നിയമസഭയിലേക്ക് വഴി ചൂണ്ടുന്ന വിജയം, കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട്; രാഹുൽ ഗാന്ധി

ന്യൂഡെൽഹി: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടിയതിൽ അഭിനന്ദിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസം അർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. നിർണായകവും...
- Advertisement -