Fri, Feb 20, 2026
22 C
Dubai

തൃശൂർ പൂരം കലക്കൽ; പൊലീസിന് പങ്കില്ല; തിരുവമ്പാടിയെ കുറ്റപ്പെടുത്തി എസ്ഐടി റിപ്പോർട്

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെട്ടതിന് കാരണം പോലീസ് നടപടികളാണെന്ന ആരോപണം തള്ളി അന്വേഷണ സംഘം. തിരുവമ്പാടി ദേവസ്വത്തെ കുറ്റപ്പെടുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. മഠത്തിൽവരവ് സമയത്ത് പോലീസ് ലാത്തിച്ചാർജ് ചെയ്‌തിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച്...

‘ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഉറപ്പ്’; താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡെൽഹി: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയം നേടിയ ബിഎൻപിയെയും (ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടി) താരിഖ് റഹ്‌മാനെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗ്ളാദേശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിഎൻപിയെ നിർണായക വിജയത്തിലേക്ക് നയിച്ച താരിഖ് റഹ്‌മാന്‌ ഹൃദയം...

ബെന്നി ബെഹനാൻ കെപിസിസി അധ്യക്ഷൻ? പാർട്ടിയിൽ ഭൂരിപക്ഷ പിന്തുണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി പട്ടികക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷനെയും (കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി) പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത, നിലവിൽ പാർട്ടിയിലെ ഭൂരിപക്ഷ...

ബംഗ്ളാദേശ് തിരഞ്ഞെടുപ്പ്; ബിഎൻപിക്ക് വിജയം, താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും

ധാക്ക: ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ ബംഗ്ളാദേശ് നാഷണലിസ്‌റ്റ് പാർട്ടിക്ക് (ബിഎൻപി) വിജയം. 300 അംഗ പാർലമെന്റിൽ ബിഎൻപി സഖ്യം 209 സീറ്റുകൾ നേടി വിജയിച്ചതായി ജമുന ടിവി റിപ്പോർട് ചെയ്യുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി...

‘ചൈനയുമായുള്ള ഞങ്ങളുടെ ബന്ധം മികച്ചത്’; ട്രംപ്- ഷി കൂടിക്കാഴ്‌ച ഏപ്രിലിൽ

വാഷിങ്ടൻ: ചൈനീസ് പ്രസിഡണ്ട് ഷി ചിൻപിങ്ങുമായി ഏപ്രിലിൽ കൂടിക്കാഴ്‌ച നടത്തുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈവർഷം അവസാനം ഷി ചിൻപിങ് യുഎസ് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ''ഞാൻ ഏപ്രിലിൽ പ്രസിഡണ്ട് ഷി ജിൻപിങ്ങിനെ...

സാമ്പിൾ ശേഖരണം രണ്ടാം ദിനത്തിൽ; എസ്ഐടി സംഘം സന്നിധാനത്ത്

സന്നിധാനം: ശബരിമല സ്വർണക്കൊള്ള കേസിൽ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്‌പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസം പൂജയ്‌ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികളിൽ...

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് പറയുന്നത് ട്രംപ് മാത്രം; റഷ്യൻ വിദേശകാര്യ മന്ത്രി

മോസ്‌കോ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തലാക്കി എന്നത് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജെയ്‌ ലവ്‌റോവ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്തുനിന്നോ...

സൂരജ് ലാമയുടെ മരണം; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: ബെംഗളൂരു സ്വദേശി സൂരജ് ലാമ മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിർദ്ദേശം. ഡിഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്‌ഥൻ അന്വേഷിക്കണമെന്നും ആവശ്യമെങ്കിൽ ക്രിമിനൽ കേസ് രജിസ്‌റ്റർ ചെയ്യാമെന്നും ഹൈക്കോടതി വ്യക്‌തമാക്കി. സൂരജ്...
- Advertisement -