കഴക്കൂട്ടം ബലാൽസംഗക്കേസ്; പ്രതി എത്തിയത് മോഷണത്തിന്, ഇന്ന് തെളിവെടുപ്പ്
തിരുവനന്തപുരം: ഹോസ്‌റ്റലിൽ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്‌ത കേസിലെ പ്രതിയായ തമിഴ്‌നാട് സ്വദേശി എത്തിയത് മോഷണത്തിനെന്ന് പോലീസ്. ക്രിമിനൽ പശ്‌ചാത്തലമുള്ള പ്രതി മോഷണത്തിനിടെയാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും പോലീസ് പറഞ്ഞു.
കേസിൽ...
വീണ്ടും വെടിനിർത്തൽ ലംഘനം; റഫാ അതിർത്തിയിൽ സൈനികർ ഏറ്റുമുട്ടി
ജറുസലേം: ഹമാസും ഇസ്രയേലും വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. റഫാ അതിർത്തിയിൽ ഹമാസ്-ഇസ്രയേൽ സൈനികർ തമ്മിൽ ഏറ്റുമുട്ടി. തെക്കൻ ഗാസയിലെ റഫയിൽ ഇസ്രയേലി സൈനികർക്ക് നേരെ ഹമാസ് ആക്രമണം നടത്തിയതായും ഇതിന് പിന്നാലെ...
‘യുഎസിലേക്ക് ലഹരിമരുന്നുമായി അന്തർവാഹിനി, ബോംബിട്ട് തകർത്തു, ഒഴിവായത് 25,000 പേരുടെ മരണം’
വാഷിങ്ടൻ: യുഎസിലേക്ക് ലഹരിമരുന്നുമായി എത്തിയ മുങ്ങിക്കപ്പലിനെ ആക്രമിച്ച് നശിപ്പിച്ചതായി പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. അന്തർവാഹിനിയിൽ ഉണ്ടായിരുന്ന രണ്ടുപേർ കൊല്ലപ്പെട്ടു. പിടികൂടിയ രണ്ടുപേരെ സ്വദേശമായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും ശിക്ഷാ നടപടികൾക്കായി തിരികെ അയച്ചു.
അന്തർവാഹിനി യുഎസ്...
പാക്കിസ്‌ഥാൻ- അഫ്‌ഗാനിസ്‌ഥാൻ വെടിനിർത്തൽ ധാരണയായി; മധ്യസ്‌ഥരായി ഖത്തറും തുർക്കിയും
ഇസ്‌ലാമാബാദ്: അതിർത്തിയിൽ വെടിനിർത്തലിന് ധാരണയായി പാക്കിസ്‌ഥാനും അഫ്‌ഗാനിസ്‌ഥാനും. ദോഹയിൽ നടന്ന മധ്യസ്‌ഥ ചർച്ചയിലാണ് തീരുമാനം. ഖത്തറും തുർക്കിയുമാണ് മധ്യസ്‌ഥരായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തുടരാനും തീരുമാനമായി. സംഘർഷം രൂക്ഷമായതോടെയാണ് ദോഹയിൽ ഒത്തുതീർപ്പ്...
ബിഹാറിൽ ധാരണയാകാതെ ഇന്ത്യ, ജെഎംഎം തനിച്ച് മൽസരിക്കും; സൂക്ഷ്‌മ പരിശോധന നാളെ
പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. 1250ലേറെ സ്‌ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. അന്തിമ കണക്കുകൾ പുറത്തുവിട്ടിട്ടില്ല. പത്രികകളുടെ സൂക്ഷ്‌മ പരിശോധന നാളെ നടക്കും.
തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കാനുള്ള...
‘ആരാണ് സ്വർണം മോഷ്‌ടിച്ചതെന്ന് മുഖ്യമന്ത്രിക്ക് അറിയാം, സർക്കാരിന് കപട അയ്യപ്പ ഭക്‌തി’
പന്തളം: ശബരിമല സ്വർണക്കൊള്ളയിൽ സംസ്‌ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്വർണക്കൊള്ള നടന്നത് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അറിവോടെയാണെന്ന് വിഡി സതീശൻ ആരോപിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയ്‌ക്കും വിശ്വാസ വഞ്ചനയ്‌ക്കുമെതിരെ കെപിസിസിയുടെ നേതൃത്വത്തിൽ...
പോത്തുണ്ടി സജിത വധക്കേസ്; പ്രതി ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം
പാലക്കാട്: നെൻമാറ പോത്തുണ്ടി തിരുത്തംപാടത്ത് സജിതയെ (35) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബോയൻ കോളനി സ്വദേശിയും അയൽവാസിയുമായ ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം. പാലക്കാട് അഡീഷണൽ ഡിസ്‌ട്രിക്‌ട് ആൻഡ് സെഷൻസ് കോടതി (4) ആണ്...
ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രി
ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു. ക്രിക്കറ്റ് താരം...







































