സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു; 18 യാത്രക്കാർക്ക് പരിക്ക്
തൃശൂർ: പുറ്റേക്കരയിൽ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 18 യാത്രക്കാർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5.30ഓടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അമല ആശുപത്രിയിലേക്ക് മാറ്റി. തൃശൂർ-കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് എന്ന ബസാണ്...
താമരശ്ശേരി ചുരത്തിലെ പ്രതിസന്ധി; വിദഗ്‌ധ സമിതിയെ അയക്കണം, കത്തയച്ച് പ്രിയങ്ക ഗാന്ധി
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ പ്രതിസന്ധിയിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. റോഡ് ഗതാഗത യോഗ്യമാക്കണമെന്നും, തുടർച്ചയായി ചുരം പാതയിൽ ഉണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിന് വേണ്ട...
‘കൃഷ്‌ണകുമാർ വലിച്ചിഴച്ച് മർദ്ദിച്ചു, ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു’; പരാതിക്കാരി രംഗത്ത്
പാലക്കാട്: ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്‌ണ കുമാറിനെതിരെ പീഡന പരാതി നൽകിയ യുവതി വീണ്ടും ആരോപണവുമായി രംഗത്ത്. കൃഷ്‌ണകുമാർ തന്നെ വലിച്ചിഴച്ച് മർദ്ദിച്ചെന്നും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നും യുവതി ആരോപിച്ചു.
നൂറുകണക്കിന്...
‘ബസ് ഡ്രൈവറുടെ ഭാഗത്ത് ഗുരുതര വീഴ്‌ച’; തലപ്പാടി വാഹനാപകടത്തിൽ ആറുമരണം
കാസർഗോഡ്: തലപ്പാടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ ആറായി. ബസിന്റെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ് ആറുവരി ദേശീയ പാതയിൽ നിന്ന്...
കാസർഗോഡ് നിയന്ത്രണം വിട്ട ബസ് ഓട്ടോയിൽ ഇടിച്ചു; അഞ്ചുമരണം
കാസർഗോഡ്: കേരള-കർണാടക അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ചുമരണം. കർണാടക ആർടിസിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ ബസ്, കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പാഞ്ഞുകയറുകയും റോഡിന് സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയിൽ ഇടിക്കുകയും ആയിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന മൂന്നുപേരും...
സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു
കോഴിക്കോട്: സംസ്‌ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലുള്ള പന്തീരാങ്കാവ് സ്വദേശിനിയായ 43-കാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഇവരെ ചൊവ്വാഴ്‌ചയാണ് ബീച്ച് ആശുപത്രിയിൽ നിന്ന് കോഴിക്കോട്...
മകനെയും നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു; കുട്ടിയെ രക്ഷപ്പെടുത്തി
തൃപ്പൂണിത്തുറ: മകനെയും വളർത്ത് നായ്‌ക്കളെയും പൂട്ടിയിട്ട് യുവാവ് നാടുവിട്ടു. വിദേശത്ത് ജോലി ചെയ്യുന്ന നാലാം ക്ളാസുകാരന്റെ അമ്മയുടെ ഇടപെടലിൽ പോലീസെത്തി വീട് തുറന്ന് മകനെ മാതാപിതാക്കളുടെ പക്കലേൽപ്പിച്ചു. മൂന്നുദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ...
ആസിഡ് കുടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: കാഞ്ഞങ്ങാട് കൂട്ട ആത്‍മഹത്യ. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് ആത്‍മഹത്യ ചെയ്‌തത്. കർഷകനായ അമ്പലത്തറ പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (58), മകൻ രാജേഷ് (32)...








































