വിദ്യാർഥികൾക്ക് ഓണസമ്മാനം; നാലുകിലോ അരി, ചുമതല സപ്ളൈകോയ്‌ക്ക്
തിരുവനന്തപുരം: ഓണത്തിന് സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്‌താക്കളായ എല്ലാ വിദ്യാർഥികൾക്കും നാലുകിലോ അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ളാസ് വരെയുള്ള സംസ്‌ഥാനത്തെ...
‘പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം എന്നാണ് അറിയിച്ചത്’
കോഴിക്കോട്: യൂത്ത് കോൺഗ്രസ് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയിൽ നിന്ന് വിട്ടുനിന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. യൂത്ത് കോൺഗ്രസിന്റെ പരിപാടി ഏറ്റിരുന്നില്ല. സാഹചര്യമുണ്ടെങ്കിൽ പങ്കെടുക്കാം...
മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം; രോഗം 11 വയസുകാരിക്ക്, ജാഗ്രത
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്‌ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുകാരിക്കാണ് രോഗം സ്‌ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്. ആശുപത്രിയിൽ ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ്...
അമീബിക് മസ്‌തിഷ്‌ക ജ്വരം; മരിച്ച കുട്ടിയുടെ സഹോദരങ്ങളുടെ ഫലം നെഗറ്റീവ്
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരിയുടെ സഹോദരങ്ങളുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ഗവ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് കുട്ടികൾക്ക് അമീബിക്...
വേടന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യഹരജിയിൽ നാളെയും വാദം തുടരും
കൊച്ചി: വനിതാ ഡോക്‌ടറെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ തീരുമാനമാകും വരെ അറസ്‌റ്റ് പാടില്ലെന്നാണ് ജസ്‌റ്റിസ്...
വകുപ്പ് മേധാവികളുടെ വെളിപ്പെടുത്തൽ; സർക്കാരിന് തലവേദന, പരസ്യ പ്രതികരണത്തിന് വിലക്ക്
തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവദാനത്തിലെ വീഴ്‌ചകൾ സാമൂഹിക മാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം...
വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപകനെതിരെ കേസ്
കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി...
‘ലൈംഗികാതിക്രമത്തിന് ഇരയായി’; വേടനെതിരായ പരാതി ഡിജിപിക്ക് കൈമാറി
തിരുവനന്തപുരം: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി കഴിഞ്ഞദിവസമാണ് യുവതികൾ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്.
2020ൽ...








































