Fri, Jan 30, 2026
18 C
Dubai

വകുപ്പ് മേധാവികളുടെ വെളിപ്പെടുത്തൽ; സർക്കാരിന് തലവേദന, പരസ്യ പ്രതികരണത്തിന് വിലക്ക്

തിരുവനന്തപുരം: പരസ്യ പ്രതികരണത്തിന് വിലക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. വകുപ്പ് മേധാവികളുടെ യോഗത്തിലാണ് പ്രിൻസിപ്പൽ മുന്നറിയിപ്പ് നൽകിയത്. മരണാനന്തര അവയവദാനത്തിലെ വീഴ്‌ചകൾ സാമൂഹിക മാദ്ധ്യമത്തിൽ ചൂണ്ടിക്കാട്ടി മെഡിക്കൽ കോളേജിലെ നെഫ്രോളജി വിഭാഗം...

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; അധ്യാപകനെതിരെ കേസ്

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പോലീസ് കേസെടുത്തു. പ്രധാനാധ്യാപകൻ എം. അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്. അതേസമയം, ബാലാവകാശ കമ്മീഷൻ ഇന്ന് കുട്ടിയുടെ വീട്ടിലെത്തി...

‘ലൈംഗികാതിക്രമത്തിന് ഇരയായി’; വേടനെതിരായ പരാതി ഡിജിപിക്ക് കൈമാറി

തിരുവനന്തപുരം: റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) രണ്ട് യുവതികൾ നൽകിയ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പോലീസ് മേധാവിക്ക് കൈമാറി. ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കാട്ടി കഴിഞ്ഞദിവസമാണ് യുവതികൾ വേടനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകിയത്. 2020ൽ...

കനത്ത മഴ; പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി

പാലക്കാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ശക്‌തമായ കാറ്റും മഴയും കാരണം പല സ്‌ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതും, കുട്ടികളുടെ...

വിസി നിയമനം; സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണം- സുപ്രീം കോടതി

ന്യൂഡെൽഹി: വിസി നിയമനവുമായി ബന്ധപ്പെട്ട് സുപ്രധാന വിധിയുമായി സുപ്രീം കോടതി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ സ്‌ഥിര വിസിമാരെ കണ്ടെത്താനുള്ള സേർച്ച് കമ്മിറ്റി രണ്ടാഴ്‌ചയ്‌ക്കകം രൂപീകരിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സേർച്ച് കമ്മിറ്റിയുടെ ചെയർപേഴ്‌സണായി...

വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവം; പ്രധാനാധ്യാപകന് വീഴ്‌ച ഉണ്ടായതായി പിടിഎ

കാസർഗോഡ്: ബേഡഡുക്കയിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന്റെ ഭാഗത്ത് വീഴ്‌ച ഉണ്ടായതായി പിടിഎ. അധ്യാപകൻ മനഃപൂർവം ചെയ്‌തതാണെന്ന് കരുതുന്നില്ലെന്നും പിടിഎ അറിയിച്ചു. കുട്ടിയുടെ ചികിൽസ ഉൾപ്പടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണ്....

ടിടിസി വിദ്യാർഥിനിയുടെ ആത്‍മഹത്യ; പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ

കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾ കസ്‌റ്റഡിയിൽ. പറവൂർ ആലങ്ങാട് പാനായിക്കുളം തോപ്പിൽപ്പറമ്പിൽ റമീസിന്റെ പിതാവ് റഹീം, മാതാവ്...

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...
- Advertisement -