രാജ്യത്ത് കോവിഡ് കേസുകൾ 3000 കടന്നു; ഏറ്റവും കൂടുതൽ കേരളത്തിൽ- ആശങ്ക
ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് കേസുകളിൽ ഞെട്ടിപ്പിക്കുന്ന വർധനവ്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് (ശനിയാഴ്‌ച) പുറത്തുവിട്ട കണക്കുപ്രകാരം 3395 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതിൽ ഏറ്റവുമധികം രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നതാണ് കൂടുതൽ...
സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ് മരിച്ച നിലയിൽ; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം: സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനകത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം മല്ലൂർക്കടവ് റോഡിൽ തെക്കേ അങ്ങാടിയിലെ ആലുക്കൽ ജാഫറാണ് (45) മരിച്ചത്. ജാഫറിന്റെ സുഹൃത്തായ വരിക്കപ്പുലാക്കിൽ അഷ്‌റഫിന്റെ കാറിനകത്താണ് ഇന്ന്...
‘വസ്‌ത്രങ്ങൾ പോലും എടുക്കാൻ അനുവദിച്ചില്ല’; വീട് ജപ്‌തി ചെയ്‌തു- പൂട്ട് തകർത്ത് സിആർ മഹേഷ്...
കരുനാഗപ്പള്ളി: കൊല്ലം അഴീക്കലിൽ സ്വകാര്യ ധനകാര്യ സ്‌ഥാപനം ജപ്‌തി ചെയ്‌ത വീടിന്റെ പൂട്ട് തകർത്ത് സിആർ മഹേഷ് എംഎൽഎ. അഴീക്കൽ പനമൂട്ടിൽ അനിമോന്റെ വീടാണ് ജപ്‌തി ചെയ്‌തത്. അഞ്ചംഗ കുടുംബത്തിന്റെ വസ്‌ത്രങ്ങളും സർട്ടിഫിക്കറ്റും...
ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; വാഹനത്തിന് അമിതവേഗമെന്ന് നാട്ടുകാർ
കൽപ്പറ്റ: കമ്പളക്കാട് ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അപകടകാരണം ജീപ്പിന്റെ അമിതവേഗമെന്ന് നാട്ടുകാർ. വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കുടിവെള്ള പദ്ധതിയുടെ പൈപ്പുകളും അപകടത്തിന് കാരണമായതായി നാട്ടുകാർ പരാതിപ്പെട്ടു.
പാൽ വാങ്ങാനായി വീടിന് താഴെയുള്ള റോഡിൽ നിൽക്കുകയായിരുന്ന...
‘സ്‌കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കും; കാലാവസ്‌ഥ നോക്കിയശേഷം മറ്റ് നടപടികൾ’
തിരുവനന്തപുരം: സ്‌കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്‌കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്‌ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം...
നിലമ്പൂരിൽ മൽസരിക്കാനില്ല, തന്റെ കൈയിൽ പണമില്ല; യുഡിഎഫിലേക്ക് ഇല്ലെന്നും പിവി അൻവർ
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് പിവി അൻവർ. തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോടികൾ വേണം. തന്റെ കൈയിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിൽ...
സംസ്‌ഥാനത്ത് മഴ തുടരും; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്, ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ മുന്നറിയിപ്പ് തുടരുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. എന്നാൽ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എല്ലാ ജില്ലകളിലും തീവ്രമഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ ഏറ്റവും പുതിയ മുന്നറിയിപ്പ്....
‘സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ അസോഷ്യേറ്റ് അംഗമാക്കാം’; അംഗീകരിക്കില്ലെന്ന് പിവി അൻവർ
മലപ്പുറം: സ്‌ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചാൽ തൃണമൂൽ കോൺഗ്രസിന് അസോഷ്യേറ്റ് അംഗത്വം നൽകാമെന്ന യുഡിഎഫ് യോഗത്തിലെ തീരുമാനം തള്ളി പിവി അൻവർ. അസോഷ്യേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് അൻവറിന്റെ നിലപാട്.
നിലമ്പൂരിലെ...









































