സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം; അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം
പത്തനംതിട്ട: സന്നിധാനത്തേക്ക് ഭക്‌തജന പ്രവാഹം. കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് പത്ത് ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ചുലക്ഷത്തിൽ താഴെയായി...
തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് വിഹിതത്തിൽ കോൺഗ്രസ് മുന്നിൽ, സിപിഎം രണ്ടാമത്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്‌ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17% വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്....
അൻവറും ജാനുവും യുഡിഎഫിൽ; ഇടഞ്ഞ് വിഷ്‌ണുപുരം ചന്ദ്രശഖരൻ
കൊച്ചി: പിവി അൻവറിനെയും സികെ ജാനുവിനെയും പാളയത്തിൽ എത്തിച്ച് യുഡിഎഫ്. പിവി അൻവറിന്റെ തൃണമൂൽ കോൺഗ്രസ്, സികെ ജാനുവിന്റെ ജനാധിപത്യ രാഷ്‌ട്രീയ പാർട്ടി, വിഷ്‌ണുപുരം ചന്ദ്രശഖറിന്റെ കേരള കാമരാജ് കോൺഗ്രസ് എന്നിവരെ യുഡിഎഫിൽ...
തിരക്കൊഴിഞ്ഞ് ശബരിമല; മണ്ഡലപൂജ 27ന്, വെർച്വൽ ക്യൂ ബുക്കിങ് 35,000 പേർക്ക്
പത്തനംതിട്ട: മണ്ഡലകാല തീർഥാടനം പൂർത്തിയാക്കി 27ന് നട അടയ്‌ക്കാനിരിക്കെ തിരക്കൊഴിഞ്ഞ് ശബരിമല. രാവിലെ ദർശനത്തിന് നീണ്ടനിരയില്ല. നടപ്പന്തൽ വരെ മാത്രമാണ് രാവിലെ ദർശനത്തിന് എത്തിയവരുടെ വരി നീണ്ടത്. അവധിക്കാലം നാളെ തുടങ്ങാനിരിക്കെ വരും...
ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ
തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (ജെഎംഎ) സംസ്‌ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുത്ത് ചേർന്നു. സംസ്‌ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി ചുമതലയേറ്റത്.
പുതിയ കമ്മിറ്റിയിൽ ബി ത്രിലോചനൻ പ്രസിഡണ്ടും...
പോലീസിന് കനത്ത തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരായ ലഹരിക്കേസിൽ പോലീസിന് കനത്ത തിരിച്ചടി. ഷൈൻ ലഹരി ഉപയോഗിച്ചുവെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിയിക്കാനായില്ല. ഫൊറൻസിക് റിപ്പോർട് ഇന്നലെയാണ് പുറത്തുവന്നത്. ഹോട്ടൽ മുറിയെടുത്ത് ഷൈനും സുഹൃത്തും ലഹരി...
25 ലക്ഷം നഷ്‌ടപരിഹാരം വേണം, മൃതദേഹം ഏറ്റെടുക്കില്ല; രാം നാരായണന്റെ കുടുംബം കേരളത്തിൽ
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാം നാരായണന്റെ കുടുംബം കേരളത്തിലെത്തി. എസ്‌സി, എസ്‌ടി നിയമപ്രകാരം കേസെടുക്കണമെന്നും 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നുമാണ് കുടുംബത്തിന്റെ...
ശബരിമല വിമാനത്താവളം; ഭൂമി ഏറ്റെടുക്കൽ വിജ്‌ഞാപനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാരിന് തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിജ്‌ഞാപനം ഹൈക്കോടതി റദ്ദാക്കി. പദ്ധതിക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ ഭൂമി നിശ്‌ചയിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ആകെ...









































