റോഡുകളും പാതയോരങ്ങളും അടച്ചുള്ള പരിപാടികൾ വേണ്ട; സർക്കുലറുമായി ഡിജിപി
കൊച്ചി: റോഡുകളും പാതയോരങ്ങളും പൂർണമായി അടച്ചുകെട്ടിക്കൊണ്ട് പരിപാടികൾക്ക് അനുമതി നൽകരുതെന്ന് ജില്ലാ പോലീസ് മേധാവികളോട് വീണ്ടും നിർദ്ദേശിച്ച് ഡിജിപിയുടെ സർക്കുലർ. വിവിധ തരത്തിലുള്ള ഉൽസവാഘോഷങ്ങളും മറ്റും നടത്തുമ്പോൾ റോഡ് പൂർണമായി അടയ്‌ക്കുന്നില്ലെന്ന് ഉറപ്പ്...
വയനാട് ഉരുൾപൊട്ടൽ; ഗുണഭോക്‌തൃ ലിസ്‌റ്റ് വൈകുന്നു, ജനകീയ സമിതി സമരത്തിലേക്ക്
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്‌താക്കളുടെ പൂർണ ലിസ്‌റ്റ് പുറത്തുവിടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ചൂരൽമല- മുണ്ടക്കൈ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ആദ്യഘട്ടമായി തിങ്കളാഴ്‌ച കലക്‌ട്രേറ്റിന് മുന്നിൽ ഉപവാസ സമരം നടത്തും.
ഗുണഭോക്‌താക്കളുടെ ലിസ്‌റ്റ്...
കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും; ന്യായവിലയുടെ 10% ഫീസായി നൽകണം- സുപ്രീം കോടതി
ന്യൂഡെൽഹി: കേരളത്തിലെ ഭൂമി തരം മാറ്റലിന് ചിലവേറും. 25 സെന്ററിൽ കൂടുതലുള്ള കൃഷി ഭൂമി വാണിജ്യാവശ്യത്തിനായി തരം മാറ്റുമ്പോൾ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് ആയി നൽകണമെന്ന് സുപ്രീം കോടതി...
കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ; 11.31 ലക്ഷമാക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡെൽഹിയിലെ പ്രതിനിധി കെവി തോമസിന്റെ യാത്രാബത്ത ഉയർത്താൻ ശുപാർശ. പ്രതിവർഷത്തെ തുക 11.31 ലക്ഷം ആക്കാനാണ് പൊതുഭരണ വകുപ്പിന്റെ ശുപാർശ. ബുധനാഴ്‌ച ചേർന്ന സബ്‌ജക്‌ട് കമ്മിറ്റി യോഗത്തിലാണ് വിഷയം...
‘മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകും’; സിപിഐയുടെ എതിർപ്പ് തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമാണ ശാലയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ തീരുമാനിച്ച് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ഇടതുമുന്നണി യോഗത്തിൽ എതിർപ്പ് അറിയിച്ച സിപിഐയെ തള്ളിയാണ് സർക്കാരിന്റെ തീരുമാനം. എംഎൻ സ്‌മാരകത്തിൽ...
കൂടുതൽ ചർച്ച വേണമെന്ന് സിപിഐ മന്ത്രിമാർ; പുതിയ മദ്യനയം വൈകും
തിരുവനന്തപുരം: സംസ്‌ഥാനത്ത് പുതിയ മദ്യനയം നടപ്പാക്കുന്നത് വൈകും. ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ മദ്യനയം അംഗീകരിച്ചില്ല. കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായം സിപിഐ മന്ത്രിമാർ യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് മദ്യനയം പരിഗണിക്കുന്നത് മാറ്റിയത്.
പുതിയ...
വീണ്ടും കാട്ടാനക്കലി; തൃശൂരിൽ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂർ: സംസ്‌ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാൽ മേഖലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരൻ (60) ആണ് മരിച്ചത്. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ...
നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; പരാതിയുമായി കുടുംബം
തളിപ്പറമ്പ്: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പ് പടന്ന കടപ്പുറം ബീച്ചാരക്കടവ് കുളത്തിൽപുരയിൽ നിഖിതയെ (20) ആണ് ഭർത്താവ് വൈശാഖിന്റെ പറശ്ശിനിക്കടവ് നണിശ്ശേരിയിലെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞവർഷം ഏപ്രിൽ...









































