‘പാർശ്വവൽകൃതർക്ക് അദ്ദേഹം ശബ്‌ദമായി മാറി’; എംടിയെ അനുസ്‌മരിച്ച് പ്രധാനമന്ത്രി
ന്യൂഡെൽഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേഷണം ആയിരുന്നു എംടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...
‘സ്‌മൃതിപഥ’ത്തിലേക്ക് ആദ്യ വിലാപയാത്ര എംടിയുടേത്; ഇത് കാലത്തിന്റെ നിയതി മാത്രം
കോഴിക്കോട്: അതുല്യപ്രതിഭയെ അവസാനമായി ഒരുനോക്ക് കാണാൻ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നും പതിനായിരങ്ങൾ നടക്കാവിലെ സിതാരയിലേക്ക് ഒഴുകെയുത്തുകയാണ്. നഷ്‌ടബോധത്തിന്റെയും ഒറ്റപ്പെടലിന്റെയും നെടുവീർപ്പുകളും നിശ്വാസങ്ങളും സിതാരയിൽ തളംകെട്ടിനിൽക്കുന്നു.
‘കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം’ എന്നെഴുതിയ എംടി,...
തീർഥാടകരുടെ തിരക്ക് കുറഞ്ഞു; ശബരിമലയിൽ ഇന്ന് മണ്ഡലപൂജ, നട അടയ്‌ക്കും
പത്തനംതിട്ട: അയ്യപ്പ ദർശനം തേടി ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ തിരക്ക് കുറഞ്ഞു. മണ്ഡലകാല തീർഥാടനത്തിന് സമാപനം കുറിച്ച് ഇന്ന് മണ്ഡലപൂജ നടക്കും. ഉച്ചയ്‌ക്ക് 12നും 12.30നും മധ്യേ അയ്യപ്പ സ്വാമിക്ക് തങ്കഅങ്കി ചാർത്തി...
എംടിക്ക് അന്ത്യാജ്‌ഞലി അർപ്പിച്ച് കേരളം; പൊതുദർശനം ഒഴിവാക്കും, സംസ്‌കാരം വൈകിട്ട്
കോഴിക്കോട്: 'കാറ്റത്ത് തിരിനാളം അണഞ്ഞുപോകുന്നതുപോലെ മരിക്കാനാണ് എനിക്കാഗ്രഹം' എന്നെഴുതിയ എംടി, ഒരു തിരിനാളം പോലെ അക്ഷരങ്ങൾക്കൊണ്ട് പ്രകൃതിയിൽ പ്രകാശം പരത്തിയാണ് പടിയിറങ്ങുന്നത്. മലയാള ഭാഷയെ നെറുകയിലെത്തിച്ച മഹാപ്രതിഭയായിരുന്നു എംടി.
ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട്ടെ...
എംടി പടിയിറങ്ങി; അന്തിമോപചാരം വൈകിട്ടു നാലു വരെ; അഞ്ചുമണിക്ക് സംസ്‌കാരം
പകരക്കാരനില്ലാത്ത സാഹിത്യജീവിതത്തിന്റെ ഒരു യുഗപ്പൊലിമയാണ് വിടപറഞ്ഞത്. അദ്ധ്യാപകൻ, പത്രാധിപൻ, നോവലിസ്‌റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലയിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യമല്ലാത്ത രീതിയിൽ ശിലാലിഖിതം തീർത്ത മഹാപ്രതിഭയുടെ മടക്കം കേരളത്തിന്റെ...
‘ഇരട്ട നീതി വേണ്ട, വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും ബാധകം’
കൊച്ചി: ഉൽസവാഘോഷങ്ങളിലെ വെടിക്കെട്ടിനുള്ള അതേ മാനദണ്ഡങ്ങൾ സർക്കാർ പരിപാടികളിലും പാലിക്കണമെന്ന് ഹൈക്കോടതി. വെടിക്കെട്ടിന്റെ കാര്യത്തിൽ ഇരട്ട നീതി വേണ്ടന്നും ഹൈക്കോടതി പറഞ്ഞു. വെടിക്കെട്ടിനുള്ള അനുമതിക്ക് ഇളവ് വരുത്താൻ സർക്കാരിനെ നിർബന്ധിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി.
ഒക്‌ടോബർ...
വയനാട് പുനരധിവാസം; ടൗൺഷിപ്പ് നിർമാണം ഊരാളുങ്കലിന് നൽകാൻ സർക്കാർ പരിഗണനയിൽ
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ്പ് നിർമാണം ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റിക്ക് നൽകുന്നത് സർക്കാർ പരിഗണനയിൽ. കിഫ്ബിയുടെ കൺസൾട്ടൻസി വിഭാഗമായ കിഫ്‌കോണിനാവും മേൽനോട്ട ചുമതല. അടുത്ത മന്ത്രിസഭാ...
‘ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്, സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമം’
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ്...









































