കസേരക്കളി കഴിഞ്ഞു; ഡോ. ആശാദേവി കോഴിക്കോട് ഡിഎംഒ- പുതിയ ഉത്തരവിറക്കി
കോഴിക്കോട്: ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി നിയമിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കി. ഡിസംബർ ഒമ്പതിന് ഇറക്കിയ സ്‌ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കഴിഞ്ഞ രണ്ടു ദിവസമായി...
പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്‌ഥരുടെ പേരുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്- നടപടിയുണ്ടാകും
തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. പണം തട്ടിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. വകുപ്പിലെ 373 ജീവനക്കാരാണ് അനധികൃതമായി പെൻഷൻ പണം തട്ടിയെടുത്തത്. ഇവർ...
വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കൾ മരിച്ച നിലയിൽ; പോസ്‌റ്റുമോർട്ടം ഇന്ന്
കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. പോസ്‌റ്റുമോർട്ടത്തിന് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 9.30ഓടെയാണ് വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട...
പെരിയ ഇരട്ടക്കൊലക്കേസ്; ഈ മാസം 28ന് വിധി പറയും
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഈ മാസം 28ന് വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിന്റെ വാദം പൂർത്തിയായി...
തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവം; റിപ്പോർട് തേടി ഹൈക്കോടതി
കൊച്ചി: കേരളത്തിൽ നിന്നുള്ള ബയോ മെഡിക്കൽ മാലിന്യങ്ങൾ തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ റിപ്പോർട് തേടി ഹൈക്കോടതി. ജനുവരി പത്തിനകം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയാണ് റിപ്പോർട് സമർപ്പിക്കേണ്ടത്.
ജസ്‌റ്റിസുമാരായ...
ലൈംഗിക പീഡനക്കേസ്; ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻമാരായ ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു അന്വേഷണ സംഘം. അമ്മ സംഘടനയിൽ അംഗത്വം വാഗ്‌ദാനം ചെയ്‌ത് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഇടവേള ബാബുവിനെതിരെ കുറ്റപത്രം.
ആലുവ സ്വദേശിനിയായ...
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറയുന്നത് മുസ്‌ലിംങ്ങൾക്ക് എതിരെയല്ല; വിജയരാഘവനെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ നടത്തിയ വിവാദ പരാമർശത്തിൽ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനെ ന്യായീകരിച്ച് സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ മുസ്‌ലിംങ്ങൾക്കും...
എംആർ അജിത് കുമാറിന്റെ മൊഴി കള്ളമെന്ന് പി വിജയൻ; നടപടി ആവശ്യപ്പെട്ട് പരാതി
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വീണ്ടും പോര് മുറുകുന്നു. എഡിജിപി എംആർ അജിത് കുമാറിനെതിരെ ഇന്റലിജൻസ് വിഭാഗം മേധാവി പി വിജയനാണ് പരാതിയുമായി രംഗത്തെത്തിയത്. തനിക്കെതിരെ അജിത് കുമാർ കള്ളമൊഴി നൽകിയെന്നാണ് പി വിജയന്റെ...









































