Sat, Oct 18, 2025
35 C
Dubai

ഇടുക്കിയിൽ ശക്‌തമായ മഴ; മലവെള്ളപ്പാച്ചിലിൽ കനത്ത നാശം, മുല്ലപ്പെരിയാർ ഡാം തുറന്നു

കുമളി: കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ കറവ് പിന്നിട്ട സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി തുടങ്ങി. സെക്കൻഡിൽ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്....

‘മുഖ്യമന്ത്രി അറിയാതെ സ്വർണത്തട്ടിപ്പ് നടക്കില്ല, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വരണം’

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമലയിൽ സ്വർണത്തട്ടിപ്പ് നടക്കില്ലെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. കടകംപള്ളി സുരേന്ദ്രൻ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. ആഭ്യന്തര വകുപ്പ്...

ശബരിമല നട തുറന്നു; സ്വർണപ്പാളികൾ ദ്വാരപാലക ശിൽപ്പങ്ങളിൽ പുനഃസ്‌ഥാപിച്ചു

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ച് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിശദമായ...

‘സ്വർണം കൈവശപ്പെടുത്തി, ആചാരലംഘനം’; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു

റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്...

പാലിയേക്കര ടോൾ പിരിവ് തുടരാം; നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി. എന്നാൽ, കോടതിയുടെ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് നിർദ്ദേശം നൽകി. അതേസമയം, കോടതി കേസ്...

‘അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തി, സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞു’

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അർജുന്റെ രക്ഷിതാക്കളുടെയും മൊഴി...

ഹിജാബ് വിവാദം; കുട്ടി മാനസികമായി ബുദ്ധിമുട്ടിൽ, ടിസി വാങ്ങുകയാണെന്ന് പിതാവ്

കൊച്ചി: ഹിജാബ് വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിൽ പഠനം തുടരാൻ മകൾക്ക് താൽപര്യമില്ലെന്ന് വിദ്യാർഥിനിയുടെ പിതാവ്. കുട്ടി മാനസികമായി ബുദ്ധിമുട്ടിലാണെന്നും ടിസി വാങ്ങുകയാണെന്നുമാണ് പിതാവ് പിഎം അനസ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ ഇടപെട്ട...

‘ശബരിമലയിൽ നടന്നത് വൻ ഗൂഢാലോചന, സഹായിച്ചവർക്കെല്ലാം പ്രത്യുപകാരം ചെയ്‌തു’

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടന്നത് വൻ ഗൂഢാലോചനയെന്ന് ഉണ്ണിക്കൃഷ്‌ണൻ പോറ്റി. സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്‌ഥരെ ഉൾപ്പടെ കുരുക്കിലാക്കുന്ന മൊഴിയാണ് ഉണ്ണിക്കൃഷ്‌ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ...
- Advertisement -