കനത്ത മഴ; തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തൃശൂർ: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കലക്‌ടർ നാളെ അവധി പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി.
സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ...
‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ; ശ്വേത മേനോൻ സെക്രട്ടറി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത...
ശമ്പളമില്ല, ആരോഗ്യമന്ത്രിയോട് നേരിട്ട് ചോദിച്ചു; ജീവനക്കാർക്കെതിരെ കേസ്
മലപ്പുറം: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച താൽക്കാലിക ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. രണ്ടുമാസമായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് പ്രതിഷേധിച്ച മഞ്ചേരി മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാർക്കെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത്.
മന്ത്രി മെഡിക്കൽ കോളേജിൽ...
പാലം തകർന്നതിൽ പ്രതിഷേധം; റിപ്പോർട് കിട്ടിയ ശേഷം തുടർനടപടിയെന്ന് മന്ത്രി
കോഴിക്കോട്: കൊയിലാണ്ടി ചേമഞ്ചേരിയിൽ അകലാപ്പുഴയ്‌ക്ക് കുറുകെ നിർമിക്കുന്ന തോരായിക്കടവ് പാലം തകർന്ന സംഭവത്തിൽ ഉടൻ നടപടി ഉണ്ടാകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണ റിപ്പോർട് കിട്ടിയ ശേഷമാകും തുടർനടപടി. മിൻവിധിയോടെ സമീപിക്കുന്നില്ല....
ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം; അന്വേഷണം
ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിലെ ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. 17 സെന്റീമീറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ...
എംആർ അജിത് കുമാറിന് തിരിച്ചടി; ക്ളീൻ ചിറ്റ് നൽകിയ റിപ്പോർട് കോടതി തള്ളി
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ...
സെബാസ്‌റ്റ്യന്റെ വീട്ടിലെ രക്‌തക്കറ ജെയ്‌നമ്മയുടേത്; നിർണായക വഴിത്തിരിവ്
കോട്ടയം: ജെയ്‌നമ്മ തിരോധനക്കേസിൽ നിർണായക വഴിത്തിരിവ്. കേസിൽ അറസ്‌റ്റിലായ ചേർത്തല പള്ളിപ്പുറം സ്വദേശി സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്‌തക്കറ ജെയ്‌നമ്മയുടേതെന്ന് സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച...
സോനയുടെ ആത്‍മഹത്യ; റമീസിന്റെ മാതാപിതാക്കൾക്ക് എതിരെ കേസ്- ഒളിവിൽ
കൊച്ചി: കോതമംഗലത്ത് ടിടിസി വിദ്യാർഥിനി സോന എൽദോസ് (23) ആത്‍മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായ പ്രതി റമീസിന്റെ മാതാപിതാക്കൾക്കെതിരെ ആത്‍മഹത്യ പ്രേരണാക്കുറ്റം ചുമത്തി. റമീസ് ഒന്നാംപ്രതിയായ കേസിൽ പിതാവ് റഹീം രണ്ടാംപ്രതിയും...









































