ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. ഡിഎംഇയാണ് നോട്ടീസ് നൽകിയത്. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന്...
അവധിക്കാലം ജൂൺ, ജൂലൈ മാസത്തേക്ക് ആക്കിയാലോ? ചർച്ചകൾക്ക് തുടക്കം, അഭിപ്രായം അറിയിക്കാം
തിരുവനന്തപുരം: സ്‌കൂൾ അവധിക്കാലം ജൂൺ, ജൂലൈ മാസത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ട് സംസ്‌ഥാന സർക്കാർ. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ചർച്ചയ്‌ക്ക് തുടക്കമിട്ടിരിക്കുന്നത്. വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായവും നിർദ്ദേശങ്ങളും...
മാമി തിരോധാനക്കേസ്; പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ചയെന്ന് ക്രൈം ബ്രാഞ്ച്
കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി സംസ്‌ഥാന ക്രൈം ബ്രാഞ്ച്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്നാണ് റിപ്പോർട്.
പ്രധാന...
യുവ ഡോക്‌ടറുടെ പരാതി; റാപ്പർ വേടനെതിരെ ബലാൽസംഗക്കേസ്
കൊച്ചി: യുവ ഡോക്‌ടറുടെ പരാതിയിൽ റാപ്പർ വേടനെതിരെ (ഹിരൺദാസ് മുരളി) ബലാൽസംഗക്കേസ് രജിസ്‌റ്റർ ചെയ്‌ത് പോലീസ്. വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. തൃക്കാക്കര പോലീസ് ഇന്നലെ രാത്രിയാണ് കേസെടുത്തത്. 2021 ഓഗസ്‌റ്റ്...
ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ! വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരാണ്ട്
വയനാട്: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരാണ്ട്. കേരളക്കരയെ പിടിച്ചുകുലുക്കി, ഒരു ദുഃസ്വപ്‌നം പോലെ കടന്നെത്തി ജീവിതങ്ങളെ തകർത്തെറിഞ്ഞ ഉരുൾ... ഇന്നും ഒരു തീരാനോവാണ്. 298 പേരുടെ ജീവനും അവിടെ ബാക്കിയായവരുടെ...
സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലകളിൽ പുതിയ കലക്‌ടർമാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലകളിലെ കലക്‌ടർ ഉൾപ്പടെ 25 ഉദ്യോഗസ്‌ഥർക്കാണ് മാറ്റം. ജി. പ്രിയങ്ക (എറണാകുളം), എംഎസ് മാധവിക്കുട്ടി (പാലക്കാട്), ചേതൻകുമാർ മീണ (കോട്ടയം), ഡോ. ദിനേശൻ ചെറുവത്ത്...
മലയാളി കന്യാസ്‌ത്രീകളുടെ അറസ്‌റ്റ്; ജാമ്യാപേക്ഷ തള്ളി, വിഷയം പാർലമെന്റിലേക്ക്
ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി ഛത്തീസ്‌ഗഡിൽ അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ തള്ളി കോടതി. കീഴ്‌ക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം, വിഷയം അടുത്ത ദിവസം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ജയിലിൽ...
‘നിമിഷപ്രിയ; വധശിക്ഷ റദ്ദാക്കിയെന്നതിൽ ഉറച്ചു നിൽക്കുന്നു, പോസ്‌റ്റ് പിൻവലിച്ചത് വാർത്താ ഏജൻസി’
കോഴിക്കോട്: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്‌റ്റ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് പിൻവലിച്ചെന്ന വാർത്ത തെറ്റെന്ന് കാന്തപുരത്തിന്റെ ഓഫീസ്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയിൽ ഉറച്ച് നിൽക്കുന്നതായി കാന്തപുരം അറിയിച്ചു. എക്‌സ് പോസ്‌റ്റ് പിൻവലിച്ചത്...









































