കീം; കേരള സിലബസ് ഹരജി നാളെ സുപ്രീം കോടതിയിൽ, തടസ ഹരജിയുമായി സിബിഎസ്ഇ
ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശനത്തിനുള്ള പുതുക്കിയ റാങ്ക് ലിസ്‌റ്റ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള സിലബസ് വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീം കോടതി നാളെ പരിഗണിക്കും. ജസ്‌റ്റിസ് പി. നരസിംഹ...
ട്രാക്‌ടറിൽ സന്നിധാനത്തെത്തി; എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ
പത്തനംതിട്ട: എഡിജിപി എംആർ അജിത് കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ. അജിത് കുമാർ ശബരിമലയിലേക്ക് നിയമവിരുദ്ധമായി ട്രാക്‌ടറിൽ യാത്ര ചെയ്‌തെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് കൈമാറിയെന്നാണ് സൂചന. ട്രാക്‌ടർ...
‘കള്ളക്കേസിൽ കുടുക്കി; പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങിമരിച്ച നിലയിൽ
തിരുവനന്തപുരം: വക്കം ശ്രമപഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വക്കം നെടിയവിള വീട്ടിൽ വൽസല (71), അരുൺ (42) എന്നിവരാണ് മരിച്ചത്. വീടിന് പിൻവശത്തുള്ള ചായ്‌പ്പിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്....
നിപ മരണം; മണ്ണാർക്കാട് പ്രദേശത്ത് കർശന നിയന്ത്രണം, ഇന്ന് മെഗാ പനി സർവേ
പാലക്കാട്: സംസ്‌ഥാനത്ത് നിപ ആശങ്ക തുടരുന്നു. പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശൂർ ജില്ലകളിലെ ആശുപത്രികൾക്കാണ്...
വിപഞ്ചികയുടെ മരണം; ഭർത്താവിനും കുടുംബത്തിനും എതിരെ കേസ്
കൊല്ലം: ഷാർജയിൽ ഒന്നരവയസുകാരിയായ മകളെ കൊലപ്പെടുത്തി മലയാളി യുവതി വിപഞ്ചിക ജീവനൊടുക്കിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ഭർത്താവ് നിധീഷ്, ഭർത്താവിന്റെ സഹോദരി, ഭർതൃപിതാവ് എന്നിവർക്കെതിരെയാണ് കുണ്ടറ പോലീസ് കേസെടുത്തത്. ആത്‍മഹത്യാ പ്രേരണാക്കുറ്റത്തിനാണ് കേസെടുത്തത്.
മൂന്നുപേരും...
പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണം; കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയിൽ
കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിച്ച് കേരള സിലബസ് വിദ്യാർഥികൾ. പുതുക്കിയ കീം റാങ്ക് പട്ടിക സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ...
ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്; നാമനിർദ്ദേശം ചെയ്‌ത് രാഷ്‌ട്രപതി
ന്യൂഡെൽഹി: ബിജെപി നേതാവ് സി. സദാനന്ദൻ രാജ്യസഭയിലേക്ക്. രാജ്യസഭാംഗമായി സദാനന്ദനെ നിർദ്ദേശിച്ച് രാഷ്‌ട്രപതി വിജ്‌ഞാപനം ഇറക്കി. ഇദ്ദേഹം ഉൾപ്പടെ നാലുപേരെയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു നാമനിർദ്ദേശം ചെയ്‌തിരിക്കുന്നത്. രാജ്യസഭയിലെ നോമിനേറ്റഡ് സീറ്റുകളിലുണ്ടായ ഒഴിവിലേക്കാണ്...
ആശുപത്രി വളപ്പിലെ മരക്കൊമ്പ് തലയിൽ വീണു; ചികിൽസയിലായിരുന്ന പരവൂർ സ്വദേശി മരിച്ചു
കൊല്ലം: തിരുവനന്തപുരം എസ്എടി വളപ്പിലെ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ആൾ മരിച്ചു. പരവൂർ സ്വദേശി സുനിൽ ആണ് മരിച്ചത്. മകളുടെ ചികിൽസയ്‌ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. തലയ്‌ക്ക് ഗുരുതരമായി...









































