ഔദ്യോഗിക ചടങ്ങുകളിൽ ത്രിവർണ പതാക മാത്രം മതി; ഗവർണർക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് സംസ്‌ഥാന സർക്കാരിന്റെ തുറന്ന കത്ത്. രാജ്ഭവൻ നടത്തുന്ന ഔദ്യോഗിക ചടങ്ങുകളിൽ ഭാരതത്തിന്റെ ദേശീയ ചിഹ്‌നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവർണർ രാജേന്ദ്ര അർലേക്കറോട് അഭ്യർഥിച്ചാണ്...
‘യുഡിഎഫുമായി ആശയവിനിമയം നടത്തിയിട്ടില്ല’; മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി ജോസ് കെ മാണി
കോട്ടയം: മുന്നണിമാറ്റ അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്ന് ജോസ് കെ മാണി പറഞ്ഞു. അങ്ങനെ ഒരു ചർച്ചയില്ല. യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം...
ബിന്ദുവിനെതിരായ വ്യാജ മോഷണക്കേസ്; എതിർ കക്ഷികൾക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെത്തിച്ച ദളിത് യുവതി ബിന്ദുവിനെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും വ്യാജ കേസെടുക്കുകയും ചെയ്‌ത സംഭവത്തിൽ എതിർ കക്ഷികൾക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് എസ്‌സി, എസ്‌ടി കമ്മീഷൻ.
കേസിലെ...
കനത്ത മഴ; 5 ജില്ലകളിൽ ഓറഞ്ച് അലർട്, ഏഴിടത്ത് അവധി, നദികളിൽ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്ത മഴ തുടരുന്നു. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് അലർട്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി...
കൊടകരയിൽ കെട്ടിടം ഇടിഞ്ഞുവീണു; 3 ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു
കൊടകര: തൃശൂർ കൊടകരയിൽ പഴയകെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾ മരിച്ചു. ബംഗാൾ സ്വദേശികളായ രാഹുൽ (19), രൂപേൽ (21), അലീം (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടം.
ഇതര...
ശക്‌തമായ മഴ; 5 ജില്ലയിലും നിലമ്പൂർ താലൂക്കിലും നാളെ അവധി
തിരുവനന്തപുരം: ശക്‌തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലെയും മലപ്പുറം നിലമ്പൂർ താലൂക്കിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് വെള്ളിയാഴ്‌ച അവധി പ്രഖ്യാപിച്ചു.
ഇടുക്കിയിൽ അതിതീവ്ര മഴയ്‌ക്കുള്ള മുന്നറിയിപ്പായ റെഡ് അലർട്ടും...
സർക്കാർ പട്ടിക തള്ളി കേന്ദ്രം; മൂന്നുപേർ പരിഗണനയിൽ, ആരാകും അടുത്ത ഡിജിപി?
തിരുവനന്തപുരം: പുതിയ പോലീസ് മേധാവി സ്‌ഥാനത്തേക്കുള്ള പട്ടിക തയ്യാറാക്കി കേന്ദ്രം. ഡിജിപി റാങ്കിലുള്ള റോഡ് സുരക്ഷാ കമ്മീഷണർ നിധിൻ അഗർവാൾ, കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിലെ സെക്രട്ടറി റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്‌സ് മേധാവി യോഗേഷ്...
സംസ്‌ഥാനത്ത് മഴ അതിശക്‌തമാകും; കാറ്റിനും സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
കൊച്ചി: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്. എട്ട് ജില്ലകളിൽ യെല്ലോ...









































