ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ്; കേരളത്തിൽ പ്രായോഗികമല്ല; ഇ. ശ്രീധരൻ
മലപ്പുറം: സംസ്‌ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച തിരുവനന്തപുരം-കാസർഗോഡ് ആർആർടിഎസ് പദ്ധതി തള്ളി ഇ. ശ്രീധരൻ രംഗത്ത്. അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർആർടിഎസ് ഒരു സിമ്പിൾ വേസ്‌റ്റ് ആണ്. കേരളത്തിൽ അത് പ്രായോഗികമല്ലെന്നും...
‘ഏറ്റുമാനൂരിന് പകരം പൂഞ്ഞാർ കിട്ടണം’; വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം
തിരുവനന്തപുരം: നാലുസീറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തോട് വഴങ്ങാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം. ഇടുക്കി, ഏറ്റുമാനൂർ, കോതമംഗലം, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്.
ഏറ്റുമാനൂർ സീറ്റ് വിട്ടാൽ...
എസ്‌ഐആർ; അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും
തിരുവനന്തപുരം: എസ്‌ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയം ഇന്നുവരെ നീട്ടിയത്. ആദ്യം ഈമാസം 22 വരെയായിരുന്നു സമയപരിധി. 11...
ശബരിമല സ്വർണക്കൊള്ള; ജയറാമിന്റെ മൊഴി രേഖപ്പെടുത്തി എസ്ഐടി
ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിന്റെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. ചെന്നൈയിലെ വീട്ടിലെത്തിയാണ് എസ്ഐടി ജയറാമിന്റെ മൊഴിയെടുത്തത്. കേസിൽ ജയറാമിനെ സാക്ഷിയാക്കാനാണ് നീക്കം.
ഒന്നാംപ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെ കുറിച്ചാണ്...
രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്കോ? പരാതി എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്‌ച പരിഗണിക്കും. രാഹുലിനെതിരെ മുരളി എംഎൽഎ നൽകിയ പരാതി സ്‌പീക്കർ എഎൻ ഷംസീർ എത്തിക്‌സ്...
ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ; സൗജന്യ ചികിൽസ, ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ
തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചുദിവസം സൗജന്യ ചികിൽസയടക്കമുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് കമ്മീഷൻ പ്രഖ്യാപിച്ചു....
വയനാട് ഉരുൾപൊട്ടൽ; ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സർക്കാർ ഏറ്റെടുക്കും
വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യൂ...
ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും, സുകുമാരൻ നായർ നിഷ്‌കളങ്കൻ; വെള്ളാപ്പള്ളി
ചേർത്തല: ഹിന്ദു ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായരും ഈഴവരും സഹോദരൻമാരാണെന്നും ഐക്യത്തിൽ നിന്ന് പിന്നോട്ട് പോയതിന്റെ പേരിൽ നായർ സമുദായത്തെ ആരും തള്ളിപ്പറയരുതെന്നും വെള്ളാപ്പള്ളി...









































