Fri, Jan 23, 2026
19 C
Dubai

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു; അവയവങ്ങൾ ദാനം ചെയ്‌തു

കണ്ണൂർ: പയ്യാവൂരിൽ സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതരാവസ്‌ഥയിൽ ചികിൽസയിൽ ആയിരുന്ന വിദ്യാർഥിനി മരിച്ചു. പയ്യാവൂർ ഇരൂഡ് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനി അയോണ മോൻസൺ (17)...

മറുകണ്ടം ചാടാൻ എംഎൽഎമാർ, ചർച്ച നടത്തി? ബിഹാറിൽ കോൺഗ്രസ് വെട്ടിൽ

ന്യൂഡെൽഹി: ബിഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ അട്ടിമറി നീക്കത്തിൽ പ്രതിസന്ധിയിലായി നേതൃത്വം. ആകെ ഉണ്ടായിരുന്ന ആറ് എംഎൽഎമാരും കോൺഗ്രസ് വിട്ട് ജെഡിയുവിന്റെ ഭാഗമാകുമെന്നാണ് അഭ്യൂഹം. ഇവർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചർച്ച നടത്തിയതായാണ്...

ആരിക്കാടി ടോൾ പ്ളാസ പ്രതിഷേധം; 500 പേർക്കെതിരെ കേസ്, ക്യാമറകൾ നശിപ്പിച്ചു

കാസർഗോഡ്: ദേശീയപാത തലപ്പാടി-ചെർക്കള റീച്ചിലെ ആരിക്കാടി ടോൾ പ്ളാസയിൽ ആക്ഷൻ കമ്മിറ്റി നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ കണ്ടാലറിയാവുന്ന 500 പേർക്കെതിരെ കേസെടുത്ത് പോലീസ്. ടോൾ പ്ളാസയ്‌ക്കെതിരെ നടന്ന യുവജന സംഘടനകളുടെ സമരം...

കടുത്ത നിയന്ത്രണം; 75 രാജ്യങ്ങൾക്കുള്ള കുടിയേറ്റ വിസ നിർത്തിവെച്ച് യുഎസ്

വാഷിങ്ടൻ: പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി 75 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് കുടിയേറ്റ വിസ നൽകുന്നത് യുഎസ് നിർത്തിവെക്കുന്നു. പാക്കിസ്‌ഥാൻ, റഷ്യ, ഇറാൻ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ്...

കൊല്ലത്ത് വനിതാ ഹോസ്‌റ്റലിൽ വിദ്യാർഥിനികൾ മരിച്ച നിലയിൽ; അന്വേഷണം തുടങ്ങി

കൊല്ലം: സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യിലെ വനിതാ ഹോസ്‌റ്റലിൽ രണ്ട് വിദ്യാർഥിനികളെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിനി സാന്ദ്ര (18), തിരുവനന്തപുരം സ്വദേശിനി വൈഷ്‌ണവി (16) എന്നിവരാണ് മരിച്ചത്....

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെപി. ശങ്കരദാസ് അറസ്‌റ്റിൽ. ശങ്കരദാസ് ചികിൽസയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് രേഖപ്പെടുത്തിയത്. കേസിൽ പതിനൊന്നാം...

ഇറാനിൽ പ്രക്ഷോഭം അതിരൂക്ഷം; ഇന്ത്യൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്ന് എംബസി

ടെഹ്‌റാൻ: ആഭ്യന്തര പ്രക്ഷോഭം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരൻമാരോട് അടിയന്തിരമായി രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. വിദ്യാർഥികൾ, തീർഥാടകർ, ബിസിനസുകാർ, വിനോദസഞ്ചാരികൾ അടക്കമുള്ളവർ ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് ഇറാൻ...

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു; അയ്യപ്പ ദർശന നിറവിൽ ഇനി മലയിറക്കം

ശബരിമല: പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞു. ഭക്‌തി സാന്ദ്രമായി കൈകൾ കൂപ്പി ശരണം വിളികളോടെ പതിനെട്ട് മലകളും ഭക്‌തലക്ഷങ്ങളും നിർവൃതിയുടെ വേലിയേറ്റത്തിളകി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പന് ദീപാരാധന നടത്തിയ ശേഷം തൊട്ടുപിന്നാലെയാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി...
- Advertisement -