Mon, Feb 2, 2026
21 C
Dubai

ശബരിമല നട തുറന്നു; സ്വർണപ്പാളികൾ ദ്വാരപാലക ശിൽപ്പങ്ങളിൽ പുനഃസ്‌ഥാപിച്ചു

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചു. ഇന്ന് വൈകീട്ട് നാലുമണിയോടെ നട തുറന്നതിന് പിന്നാലെയാണ് സ്വർണപ്പാളികൾ പുനഃസ്‌ഥാപിച്ചത്. ചെന്നൈയിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ സ്വർണപ്പാളികൾ തിരിച്ചെത്തിച്ച് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. വിശദമായ...

ഫീസടയ്‌ക്കാൻ വൈകി; യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി

മലപ്പുറം: സ്‌കൂൾ ബസിന്റെ ഫീസടയ്‌ക്കാൻ വൈകിയതിന് യുകെജി വിദ്യാർഥിയെ വഴിയിൽ ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയെയാണ് ബസിൽ കയറ്റാതിരുന്നത്. സാധാരണ പോലെ വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥി മറ്റു...

ഗുജറാത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു; ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രി

ഗാന്ധിനഗർ: ഗുജറാത്തിലെ ബിജെപി സർക്കാർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 19 പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് പുതിയ 25 അംഗ മന്ത്രിസഭ നിലവിൽ വന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന ഹർഷ് സാങ്‌വി പുതിയ ഉപമുഖ്യമന്ത്രിയായി സ്‌ഥാനമേറ്റു. ക്രിക്കറ്റ് താരം...

‘സ്വർണം കൈവശപ്പെടുത്തി, ആചാരലംഘനം’; ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ എസ്ഐടി കസ്‌റ്റഡിയിൽ വിട്ടു

റാന്നി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണിക്കൃഷ്‌ണൻ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്...

‘താലിബാന് പിന്നിൽ ഇന്ത്യ, വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയം’

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ പരാമർശവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ അതിർത്തിയിൽ വൃത്തികെട്ട കളി കളിക്കാൻ സാധ്യതയുണ്ടെന്നും വെടിനിർത്തൽ നിലനിൽക്കുമോ എന്ന് സംശയമുണ്ടെന്നുമായിരുന്നു ഖ്വാജ ആസിഫിന്റെ പ്രതികരണം. ഒരു ടെലിവിഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു...

പാലിയേക്കര ടോൾ പിരിവ് തുടരാം; നിരക്ക് വർധിപ്പിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി. എന്നാൽ, കോടതിയുടെ തുടർ ഉത്തരവ് ഉണ്ടാകുന്നതുവരെ ടോൾ നിരക്ക് വർധിപ്പിക്കരുതെന്ന് കരാറുകാരന് നിർദ്ദേശം നൽകി. അതേസമയം, കോടതി കേസ്...

ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരം, കൈമാറ്റം വൈകുമെന്ന് ഹമാസ്

ഗാസ സിറ്റി: ബന്ദികളുടെ മൃതദേഹ കൈമാറ്റം ഉടൻ ഉണ്ടാവില്ലെന്ന് ഹമാസ്. അവശിഷ്‌ടങ്ങൾ നീക്കം ചെയ്യാനുള്ള ഉപകരണങ്ങളില്ലാത്തതിനാൽ ശേഷിക്കുന്ന ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് ദുഷ്‌കരമാണെന്നും അതിനാൽ ബന്ദികളുടെ മൃതദേഹങ്ങൾ തിരികെ നൽകാൻ കഴിയില്ലെന്നുമാണ് ഹമാസ്...

‘അർജുനെ അധ്യാപിക ഭീഷണിപ്പെടുത്തി, സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞു’

പാലക്കാട്: കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാർഥി അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കും. സ്‌കൂളിലെ അധ്യാപകരുടെയും സഹപാഠികളുടെയും അർജുന്റെ രക്ഷിതാക്കളുടെയും മൊഴി...
- Advertisement -