Mon, Feb 2, 2026
18 C
Dubai

കണ്ണൂർ പ്രജുൽ കൊലപാതകം; പിന്നിൽ ലഹരി ഇടപാട് തർക്കം? രണ്ടുപേർ പിടിയിൽ

കണ്ണൂർ: ആലക്കോട് കുടിയാൻമലയിൽ കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. നടുവിൽ പടിഞ്ഞാറെ കവലയിലെ വിവി പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന്...

അഫ്‌ഗാൻ- പാക്ക് അതിർത്തിയിൽ ഏറ്റുമുട്ടൽ; സൈനികർ കൊല്ലപ്പെട്ടു, പോസ്‌റ്റുകൾ പിടിച്ചെടുത്തു

ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്‌ഥാൻ- പാക്കിസ്‌ഥാൻ അതിർത്തിയിൽ ശക്‌തമായ ഏറ്റുമുട്ടൽ. ഇന്ന് രാവിലെയുണ്ടായ വെടിവയ്‌പ്പിൽ ഇരുഭാഗത്തുമായി നിരവധി സൈനികർ കൊല്ലപ്പെട്ടു. അഫ്‌ഗാൻ താലിബാൻ സൈന്യം പാക്ക് സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്‌റ്റുകൾ പിടിച്ചെടുത്തു. പാക്ക് സൈന്യത്തിന്റെ...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്

കാസർഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി മുൻ സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കെ. സുരേന്ദ്രനെ കുറ്റവിമുക്‌തൻ ആക്കിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹരജിയിലാണ് നോട്ടീസ്. ഹരജി ഈമാസം 30ന്...

തുലാവർഷം 24 മണിക്കൂറിനകം? സംസ്‌ഥാനത്ത്‌ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യത. 24 മണിക്കൂറിനുള്ളിൽ കാലവർഷം പൂർണമായും പിൻവാങ്ങും. അറബിക്കടലിലെ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴയ്‌ക്കാണ്...

ഹിന്ദി ഭാഷ നിരോധിക്കാൻ തമിഴ്‌നാട്: ബിൽ നിയമസഭയിൽ അവതരിപ്പിക്കും  

ചെന്നൈ: സംസ്‌ഥാനത്ത്‌ ഹിന്ദി ഭാഷ നിരോധിക്കുന്ന ബിൽ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ ബിൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമനിർമാണം നടത്തുന്നതുമായി ബന്ധപ്പെട്ട് വിദഗ്‌ധരുമായി ചൊവ്വാഴ്‌ച...

കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു

കൊച്ചി: കെനിയയുടെ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ശാരീരിക അസ്വാസ്‌ഥ്യത്തെ തുടർന്ന്...

സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി; ചുമതലയേറ്റു

പരവൂർ: സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റ് പരവൂർ സ്വദേശിനി ഗൗരി ആർ. ലാൽജി (23). മലപ്പുറം അരീക്കോട് പഞ്ചായത്ത് സെക്രട്ടറിയായി കഴിഞ്ഞ ദിവസമാണ് ഗൗരി ജോലിയിൽ പ്രവേശിച്ചത്. എറണാകുളത്ത്...

‘സ്‌കൂൾ മാനേജ്മെന്റിന് ഗുരുതര വീഴ്‌ച, കുട്ടിക്ക് ഹിജാബ് ധരിച്ച് ക്ളാസിൽ എത്താം’

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിനെതിരെയാണ് മന്ത്രിയുടെ വിമർശനം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഇങ്ങനെയൊരു അനുഭവം ഇനി ഒരു...
- Advertisement -