ഉത്തരാഖണ്ഡ് മിന്നൽ പ്രളയം; കാണാതായവരിൽ മലയാളികളും, സുരക്ഷിതരെന്ന് വിവരം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ മലയാളികളും. ഹരിദ്വാറിൽ നിന്ന് ഗംഗോത്രയിലേക്ക് പോവുകയായിരുന്ന 28 പേരടങ്ങുന്ന സംഘത്തെ ബന്ധപ്പെടാനാകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. എന്നാൽ, ഇവർ സുരക്ഷിതരാണെന്നാണ് സൈന്യം മുഖേന...
യൂണിയൻ തിരഞ്ഞെടുപ്പിനിടെ സംഘർഷം; ഏറ്റുമുട്ടി പോലീസും എസ്എസ്എഫ് പ്രവർത്തകരും
കണ്ണൂർ: യൂണിവേഴ്‌സിറ്റിയിൽ യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം. എസ്എഫ്ഐ-കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകരാണ് ഏറ്റുമുട്ടിയത്. കാസർഗോഡ് ജില്ലയിലെ എംഎസ്എഫിന്റെ യുയുസിയെ എസ്എഫ്ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയി എന്നാണ് പ്രധാന ആരോപണം.
വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്‌യു...
ഗതാഗതക്കുരുക്ക്; പാലിയേക്കരയിൽ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പ്ളാസയിലെ ടോൾപിരിവ് നാലാഴ്‌ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി നിർദ്ദേശം. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയപാത അതോറിറ്റി വീഴ്‌ച വരുത്തിയെന്ന്...
റിപ്പോ നിരക്കിൽ മാറ്റമില്ല; 5.50 ശതമാനത്തിൽ നിലനിർത്തി റിസർവ് ബാങ്ക്
ന്യൂഡെൽഹി: അടിസ്‌ഥാന പലിശ നിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 5.50 ശതമാനത്തിൽ നിലനിർത്തി. ഇതോടെ ബാങ്ക് വായ്‌പകളുടെ പലിശനിരക്കിൽ കുറവുണ്ടാകാനുള്ള സാധ്യത മങ്ങി. ഭവന, വാഹന, വിദ്യാഭ്യാസ,...
പൂച്ചയെ കൊന്ന് കഷ്‌ണങ്ങളാക്കി, ദൃശ്യങ്ങൾ ഇൻസ്‌റ്റാഗ്രാമിൽ; യുവാവിനെതിരെ കേസ്
ചെർപ്പുളശ്ശേരി: പൂച്ചയെ കൊന്ന് കഷ്‌ണങ്ങളാക്കി ദൃശ്യങ്ങൾ ഇൻസ്‌റ്റാഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത സംഭവത്തിൽ ചെർപ്പുളശ്ശേരിയിൽ യുവാവിനെതിരെ കേസ്. ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് പാലപ്പുഴ വീട്ടിൽ ഷജീറിനെതിരെയാണ് (32) ചെർപ്പുളശ്ശേരി പോലീസ് കേസെടുത്തത്. മൃഗങ്ങളോടുള്ള ക്രൂരത തടയൽ...
ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനം; നൂറോളം പേരെ കാണാതായി, തിരച്ചിൽ തുടരുന്നു
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ധരാലിയിലെ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. എട്ട് സൈനികരടക്കം നൂറോളംപേരെ കാണാതായി. നാലുമരണമാണ് സ്‌ഥിരീകരിച്ചത്. വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത.
മലയാളികൾ ഉൾപ്പടെയുള്ളവർ...
യുഎസ് താരിഫ് ഭീഷണി; അജിത് ഡോവൽ റഷ്യയിൽ, ബന്ധം ശക്‌തമാക്കും
ന്യൂഡെൽഹി: യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്‌ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്....
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് കണ്ണൂർ, കാസർഗോഡ്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അതത് ജില്ലാ കലക്‌ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. കാസർഗോഡ് ജില്ലയിലെ സ്‌കൂളുകൾ. കോളേജുകൾ, പ്രഫഷണൽ കോളേജുകൾ, ട്യൂഷൻ സെന്ററുകൾ,...









































