ഡെൽഹിയിൽ അനധികൃത കയ്യേറ്റങ്ങൾ പൊളിക്കുന്നതിനിടെ സംഘർഷം; കല്ലേറ്
ന്യൂഡെൽഹി: ഡെൽഹിയിലെ രാംലീല മൈതാനിയിൽ മുസ്‌ലിം പള്ളിക്ക് സമീപം അനധികൃത കയ്യേറ്റങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെ സംഘർഷം. അഞ്ച് പോലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെ ഒരുമണിയോടെ ആയിരുന്നു...
തൃശൂരിൽ അമ്മയും കുഞ്ഞും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ്പ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങളില്ല, മൽസരങ്ങൾ മാറ്റാനാകില്ല; ബംഗ്ളാദേശിനെ തള്ളി ഐസിസി
ദുബായ്: ട്വിന്റി20 ലോകകപ്പ് മൽസരങ്ങൾ ശ്രീലങ്കയിൽ നടത്തണമെന്ന ബംഗ്ളാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.
ചൊവ്വാഴ്‌ച ഐസിസി...
ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക്...
പിടിച്ചെടുക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; ഗ്രീൻലൻഡിനെ പിന്തുണച്ച് യൂറോപ്യൻ രാജ്യങ്ങൾ
വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. യുകെ, ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ജർമനി, പോളണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഗ്രീലൻഡിന് വേണ്ടി...
ട്രംപ് മോദിയെ തട്ടിക്കൊണ്ടു പോകുമോ? പൃഥ്‌വിരാജ് ചവാനെതിരെ രൂക്ഷ വിമർശനം
മുംബൈ: വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് കോൺഗ്രസ് നേതാവ് പൃഥ്‌വിരാജ് ചവാൻ. വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും,...
വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു
പാലക്കാട്: മലമ്പുഴയിൽ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌ത് വിദ്യാഭ്യാസ വകുപ്പ്. മലമ്പുഴ ബിഎഎംഎം യുപി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകൻ അനിലിനെ ആണ് സസ്‌പെൻഡ് ചെയ്‌തത്. എഇഒയുടെ റിപ്പോർട്ടിൻമേലാണ്...
വൻ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു, ബെംഗളൂരുവിൽ ഗൂഢാലോചന നടത്തിയത് മൂന്നുപേർ
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ ഗൂഢാലോചന നടത്തിയത് കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റി, ഒമ്പതാം പ്രതി പങ്കജ് ഭണ്ഡാരി, പത്താം പ്രതി ഗോവർധൻ എന്നിവർ ചേർന്നാണെന്ന് എസ്ഐടി. മൂവരും ചേർന്ന് വൻ കവർച്ച...









































