സഖാവ് ജനഹൃദയങ്ങളിൽ; ദർബാർ ഹാളിൽ പൊതുദർശനം, സംസ്‌കാരം നാളെ
തിരുവനന്തപുരം: നേതാവിന് യാത്രയേകാൻ പ്രിയ സഖാക്കളും കുടുംബവും. ആ ജീവിതം പകർന്ന അനുഭവങ്ങളുടെ ഊർജം ഏറ്റുവാങ്ങി ജനസഞ്ചയം കടലിരമ്പംപോലെ മുദ്രാവാക്യം വിളിക്കുന്നു. തിരയടങ്ങി ശാന്തമായി കിടക്കുകയാണ് പ്രിയപ്പെട്ട സഖാവ് വിഎസ്. ദർബാർ ഹാളിൽ...
പാക്കിസ്‌ഥാനിൽ രാഷ്‌ട്രീയ അട്ടിമറി? പ്രസിഡണ്ട് സ്‌ഥാനത്തേക്ക് അസിം മുനീർ?
ഇസ്‌ലാമാബാദ്: ആസിഫ് അലി സർദാരിയെ മാറ്റി പകരം അസിം മുനീറിനെ പാക്കിസ്‌ഥാൻ പ്രസിഡണ്ട് ആക്കാനുള്ള നീക്കം നടക്കുന്നതായി റിപ്പോർട്. കഴിഞ്ഞയാഴ്‌ച ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറും തമ്മിൽ...
ധാക്കയിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വ്യോമസേന വിമാനം തകർന്ന് വീണു; ഒരുമരണം
ധാക്ക: ബംഗ്ളാദേശ് വ്യോമസേനയുടെ പരിശീലന വിമാനം ധാക്കയിലെ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ തകർന്നു വീണു. ഒരാൾ കൊല്ലപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. എഫ്7 ബിജിഐ വിമാനമാണ് ധാക്കയുടെ വടക്കൻ...
വിപ്ളവ സൂര്യന് അന്ത്യാഞ്‌ജലി അർപ്പിച്ച് പ്രമുഖർ; സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതു അവധി
തിരുവനന്തപുരം: വിപ്ളവ സൂര്യൻ വിഎസ് അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. തിരുവനന്തപുരത്തെ എസ്‌യുടി ആശുപത്രിയിൽ നിന്ന് 7.15ഓടെ വിഎസിന്റെ ഭൗതികശരീരം എകെജി പഠന കേന്ദ്രത്തിൽ എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായി ജനസാഗരമാണ്...
അണയാത്ത സമരവീര്യം; വിഎസിന്റെ സംസ്‌കാരം ബുധനാഴ്‌ച, നാളെ പൊതുദർശനം
തിരുവനന്തപുരം: കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർട്ടിയുടെ ചരിത്രത്തിൽ 'വിഎസ്' എന്ന രണ്ടക്ഷരം ഒരിക്കലും മായാത്തതാണ്. വാനിലുയരെ ചെങ്കൊടി പറക്കാൻ സിപിഎമ്മിന് ഉയിരേകിയ സഖാവിനെ, പട്ടിണിയുടെ രാഷ്‌ട്രീയലയത്തിൽ നിന്ന് ജൻമിത്തത്തെയും രാജവാഴ്‌ചയെയും പൊരുതി കീഴടക്കിയ പോരാളിയെ,...
വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ; വിഎസ് അച്യുതാനന്ദൻ അന്തരിച്ചു
തിരുവനന്തപുരം: രാഷ്‌ട്രീയ ഏടുകളിലെ വിപ്ളവ നായകൻ ഇനി ജ്വലിക്കുന്ന ഓർമ. സിപിഎം സ്‌ഥാപക നേതാക്കളിലൊരാളും കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദൻ അന്തരിച്ചു. 102 വയസായിരുന്നു. ഇന്ന് വൈകിട്ട് 3.20നായിരുന്നു അന്ത്യം. ഏറെക്കാലമായി...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....
മുംബൈ ട്രെയിൻ സ്‌ഫോടനക്കേസ്; 12 പ്രതികളെയും കുറ്റവിമുക്‌തരാക്കി ബോംബൈ ഹൈക്കോടതി
മുംബൈ: മുംബൈ ട്രെയിൻ സ്‌ഫോടനക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച 12 പ്രതികളെയും കുറ്റവിമുക്‌തരാക്കി ബോംബൈ ഹൈക്കോടതി. 2015ൽ വിചാരണ കോടതി 12 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവരിൽ അഞ്ചുപേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തം...









































