സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ ഫയൽ അയക്കും? ഒപ്പിടാതെ തിരിച്ചയച്ച് വിസി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. വിസി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്‌ത രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും, വിസി രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ....
‘നിങ്ങളോട് എല്ലാം വിശദീകരിക്കേണ്ട ബാധ്യതയില്ല; എല്ലാ കുട്ടികൾക്കും നീതി ലഭിക്കണം’
കൊച്ചി: കേരള എൻജിനിയറിങ്, ഫാർമസി (കീം) റാങ്ക് ലിസ്‌റ്റ് വിവാദത്തിൽ വീണ്ടും പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്‌ചപ്പാടായിരുന്നു സംസ്‌ഥാന സർക്കാർ സ്വീകരിച്ചതെന്ന് മന്ത്രി വ്യക്‌തമാക്കി.
കഴിഞ്ഞവർഷം...
75 വയസായാൽ വഴിമാറണമെന്ന് മോഹൻ ഭാഗവത്; മോദിക്കുള്ള സന്ദേശമെന്ന് പ്രതിപക്ഷം
നാഗ്‌പുർ: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച പരാമർശം വിവാദത്തിൽ. 75 വയസായാൽ വിരമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട്, പ്രായമെത്തിയാൽ സന്തോഷത്തോടെ വഴിമാറണമെന്നാണ് മോഹൻ ഭഗവത് പറഞ്ഞത്.
ആർഎസ്എസ് മേധാവിയുടെ പരാമർശം പ്രധാനമന്ത്രിക്കുള്ള സന്ദേശമാണെന്നാണ് പ്രതിപക്ഷം...
ജെഎസ്‌കെ; പുതിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിക്കും, അനുമതി ഉടൻ
തിരുവനന്തപുരം: നിയമക്കുരുക്കിൽപ്പെട്ട ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പുതുക്കിയ പതിപ്പ് ഇന്ന് നിർമാതാക്കൾ സെൻസർ ബോർഡിന് സമർപ്പിക്കും. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിലായിരിക്കും സമർപ്പിക്കുക. മ്യൂട്ട് ചെയ്‌ത ഭാഗങ്ങളും എഡിറ്റ്...
ഭാസ്‌കര കാരണവർ വധക്കേസ്; പ്രതി ഷെറിന് ജയിൽമോചനം
തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നിവ പരിഗണിച്ചാണ് ഇളവ് നൽകിയത്.
വിട്ടയക്കേണ്ട...
യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു; അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ കേസ്
ആലപ്പുഴ: ചേർത്തലയിൽ യുകെജി വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ അമ്മയ്‌ക്കും അമ്മൂമ്മയ്‌ക്കും എതിരെ പോലീസ് കേസെടുത്തു. മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിൽ കോടതി കവലയ്‌ക്ക് സമീപമുള്ള ചായക്കടയിലാണ് അഞ്ചുവയസുകാരനെ കണ്ടെത്തിയത്.
ഇന്നലെ വൈകീട്ട്...
റീൽസിനെ ചൊല്ലി തർക്കം; ടെന്നിസ് താരത്തെ പിതാവ് വെടിവെച്ചുകൊന്നു
ഗുരുഗ്രാം: ടെന്നിസ് താരം രാധിക യാദവിനെ (25) പിതാവ് വെടിവെച്ചുകൊന്നു. ഗുരുഗ്രാമിലെ സുശാന്ത് ലോക് ഫേസ്-2ലെ വസതിയിൽ ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു സംഭവം. രാധികയ്‌ക്ക് നേരെ പിതാവ് അഞ്ച് റൗണ്ട് വെടിയുതിർത്തുവെന്നാണ്...
സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; സഹോദരങ്ങൾക്ക് ജീവപര്യന്തം തടവും പിഴയും
തലശ്ശേരി: സഹോദരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരൻമാർക്ക് ജീവപര്യന്തം തടവും 60,000 രൂപ വീതം പിഴയും വിധിച്ചു. ഉളിയിൽ പടിക്കച്ചാലിലെ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിലാണ് സഹോദരങ്ങളായ കെഎൻ ഇസ്‌മയിൽ (38), കെഎൻ...








































