ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്
ന്യൂഡെൽഹി: പുതിയ ചരിത്രത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇന്ത്യൻ നാവികസേനയിലെ സബ് ലഫ്റ്റനന്റ്. ആസ്‌ത പൂനിയ. ഇന്ത്യൻ നാവികസേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റെന്ന ബഹുമതിയാണ് ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ ആസ്‌ത പൂനിയയെ...
ടെക്‌സസിൽ മിന്നൽ പ്രളയം; 13 മരണം, 20 പെൺകുട്ടികളെ കാണാതായി
ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ മിന്നൽ പ്രളയം. 13 മരണം റിപ്പോർട് ചെയ്‌തു. സമ്മർ ക്യാമ്പിൽ പങ്കെടുക്കാനെത്തിയ 20 പെൺകുട്ടികളെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. പ്രദേശത്തെ നദിയിൽ വെള്ളം ഉയർന്നത് വലിയതോതിൽ നാശനഷ്‌ടങ്ങൾ...
മുഖ്യമന്ത്രി യുഎസിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആർക്കുമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക് പുറപ്പെട്ടു. ഇന്ന് പുലർച്ചെയുള്ള വിമാനത്തിലാണ് ഭാര്യ കമലയ്‌ക്കും സഹായികൾക്കുമൊപ്പം യുഎസിലേക്ക് പുറപ്പെട്ടത്. വിദഗ്‌ധ ചികിൽസയ്‌ക്കായാണ് യുഎസിലേക്ക് പോയത്. ചീഫ് സെക്രട്ടറി എ ജയതിലകും പോലീസ് മേധാവി...
നിപ; സമ്പർക്ക പട്ടികയിൽ ആകെ 345 പേർ, കൂടുതൽ മലപ്പുറത്ത്
കോഴിക്കോട്: നിപ സമ്പർക്ക പട്ടികയിൽ ആകെ 345 പേർ ഉള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. കോഴിക്കോട് ജില്ലയിലുള്ള...
ഭാരതമാതാവിനെ പതാകയേന്തിയ സ്‌ത്രീയെന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരം; ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹരജി തിങ്കളാഴ്‌ച പരിഗണിക്കും. കേസ് പരിഗണിക്കവേ രജിസ്‌ട്രാറെ കോടതി വിമർശിച്ചു. എന്ത് കൊണ്ടാണ് ഗവർണർ...
മരണകാരണം ആന്തരിക ക്ഷതം; തലയോട്ടി തകർന്നു, വാരിയെല്ല് ഒടിഞ്ഞു
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ പോസ്‌റ്റുമോർട്ടം, ഇൻക്വസ്‌റ്റ് റിപ്പോർട്ടുകൾ പുറത്ത്. ആന്തരികാവയവങ്ങളിൽ ഉണ്ടായ ക്ഷതമാണ് ബിന്ദുവിന്റെ മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്. ഭാരമുള്ള വസ്‌തുക്കൾ പതിച്ചാണ് ആന്തരികാവയവങ്ങൾക്ക്...
രഞ്‌ജിത്തിന് ആശ്വാസം; പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ രഞ്‌ജിത്തിനെതിരായ കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്‌ജിത്ത് നൽകിയ ഹരജിയിലാണ് ഉത്തരവ്. കോഴിക്കോട് സ്വദേശിയായ യുവാവാണ്...
ബിന്ദുവിന് വിട ചൊല്ലി നാട്; അമ്മയ്‌ക്കരികിൽ കരഞ്ഞുതളർന്ന് നവമിയും നവനീതും
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. തലയോലപ്പറമ്പിലെ വീട്ടുവളപ്പിൽ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മകൻ നവനീതാണ് അന്ത്യകർമങ്ങൾ നിർവഹിച്ചത്. കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനയിക്കുന്ന വികാരനിർഭരമായ രംഗങ്ങളാണ്...









































