ഹാരിസിന്റെ പരസ്യപ്രതികരണം; ചട്ടലംഘനമെങ്കിലും നടപടി വേണ്ടെന്ന് അന്വേഷണ സമിതി
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച ഡോ. ഹാരിസിന്റെ പരസ്യപ്രതികരണം ചട്ടലംഘനമെങ്കിലും, നടപടി വേണ്ടെന്ന് അന്വേഷണം നടത്തിയ ആരോഗ്യവകുപ്പ് സമിതി. ഡോക്‌ടർ പറഞ്ഞതിൽ പൂർണമായും വസ്‌തുതയില്ല. ഡോക്‌ടർ നടത്തിയത് ഔദ്യോഗിക ചട്ടലംഘനമാണെന്നും റിപ്പോർട്ടിൽ...
സസ്‌പെൻഷൻ വകവയ്‌ക്കാതെ രജിസ്‌ട്രാർ; ഇന്ന് സർവകലാശാലയിൽ എത്തും
തിരുവനതപുരം: കേരള സർവകലാശാല വൈസ് ചാൻസലറുടെ സസ്‌പെൻഷൻ നടപടി വകവയ്‌ക്കാതെ രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ. രജിസ്ട്രാർ ഇന്ന് സർവകലാശാല ആസ്‌ഥാനത്ത് എത്തുമെന്നാണ് വിവരം. സിൻഡിക്കേറ്റ് നിർദേശമനുസരിച്ചാണ് അദ്ദേഹം സർവകലാശാലയിൽ എത്തുന്നത്....
ആർഎസ്എസ് കൂറ് തെളിയിച്ചയാളാണ് വിസിയെന്ന് മന്ത്രി ബിന്ദു, നിയമപരമായി നേരിടുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌ത വൈസ് ചാൻസലർ ഡോ. മോഹൻ...
കോടതിയലക്ഷ്യ കേസ്; ഷെയ്ഖ് ഹസീനയ്‌ക്ക് ആറുമാസം തടവ് ശിക്ഷ
ധാക്ക: ബംഗ്ളദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് കോടതിയലക്ഷ്യ കേസിൽ ആറുമാസം തടവ് ശിക്ഷ വിധിച്ച് ധാക്കയിലെ രാജ്യാന്തര കുറ്റകൃത്യ ട്രൈബ്യൂണൽ. ജസ്‌റ്റിസ് ഗൊലാം മൊർതുസ മസുംദാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
അവാമി...
ഗവർണറോട് അനാദരവ് കാട്ടി; കേരള സർവകലാശാല രജിസ്‌ട്രാർക്ക് സസ്‌പെൻഷൻ
തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര അർലേക്കർ പങ്കെടുത്ത പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ കേരള സർവകലാശാല രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ സസ്‌പെൻഡ് ചെയ്‌തു. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന്...
സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 115.6 മില്ലീമീറ്റർ...
ജെഎസ്‌കെ വിവാദം; സിനിമ കാണാൻ ഹൈക്കോടതി, സൗകര്യമൊരുക്കാൻ നിർദ്ദേശം
കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് സിനിമ...
അമ്മ നോക്കിനിൽക്കെ സ്‌കൂൾ ബസ്സിടിച്ചു; ആറുവയസുകാരന് ദാരുണാന്ത്യം
പാലക്കാട്: പട്ടാമ്പി ഓങ്ങല്ലൂർ പുലാശേരിക്കരയിൽ സ്‌കൂൾ ബസിടിച്ച് ചികിൽസയിലായിരുന്ന ആറുവയസുകാരൻ മരിച്ചു. വാടാനാംകുറിശ്ശി ഗവ. എൽപി സ്‌കൂളിലെ രണ്ടാം ക്ളാസ് വിദ്യാർഥി ആരവാണ് മരിച്ചത്. പുലാശേരിക്കര സ്വദേശി കൃഷ്‌ണകുമാറിന്റെയും ശ്രീദേവിയുടെയും മകനാണ്.
ചൊവ്വാഴ്‌ച വൈകീട്ട്...









































