Sat, Jan 24, 2026
21 C
Dubai

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ; ബൈക്കുകൾ കത്തിനശിച്ചു

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ വൻ അഗ്‌നിബാധ. റെയിൽവേ സ്‌റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് തീപിടിച്ചത്. നിരവധി ബൈക്കുകൾ കത്തിനശിച്ചു. തൊട്ടടുത്തുള്ള മരങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. രണ്ടാമത്തെ പ്ളാറ്റ്‌ഫോമിന് അടുത്തുള്ള ഷെഡാണ് കത്തിയത്. ആളപായമില്ല....

മദീനയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

മദീന/മങ്കട: മദീനയിൽ വാഹനാപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറം വെള്ളില യുകെ പടി സ്വദേശിയും ഇപ്പോൾ തിരൂർക്കാട് തോണിക്കരയിൽ താമസിക്കുന്നയാളുമായ നടുവത്ത് കളത്തിൽ അബ്‌ദുൽ ജലീൽ (52), ഭാര്യ തസ്‌ന തോടേങ്ങൾ (40),...

മഡുറോയെ ന്യൂയോർക്കിൽ എത്തിക്കും; ടിവി ഷോ കാണും പോലെ കണ്ടെന്ന് ട്രംപ്

വാഷിങ്ടൻ: വെനസ്വേലയിൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, യുഎസ് കസ്‌റ്റഡിയിലെടുത്ത പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ളോർസിനെയും ന്യൂയോർക്കിലേക്ക് കൊണ്ടുവരികയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയത് ടെലിവിഷൻ...

കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ; മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത

ന്യൂഡെൽഹി: കേരളത്തിനും വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിനിന്റെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അസമിലെ ഗുവാഹത്തിക്കും ബംഗാളിലെ ഹൗറയ്‌ക്കും (കൊൽക്കത്ത)...

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തടവുശിക്ഷ, എംഎൽഎ പദവി നഷ്‌ടമാകും

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷ. 10,000 രൂപ പിഴയും അടക്കണം. നെടുമങ്ങാട് ജുഡീഷ്യൽ...

കുരങ്ങിന്റെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? നിയമസഭാ വളപ്പിൽ പണിയുണ്ട്!

ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദത്തിൽ കരയാൻ അറിയാമോ? എന്നാൽ, നിങ്ങൾക്ക് ന്യൂഡെൽഹി നിയമസഭയിൽ ജോലി കിട്ടും. പ്രായവും വിദ്യാഭ്യാസ യോഗ്യതയും പ്രശ്‌നമില്ല. പക്ഷേ, ലങ്കൂർ കുരങ്ങുകളുടെ ശബ്‌ദം അനുകരിക്കാൻ അറിയണമെന്ന് മാത്രമാണ് നിബന്ധന. നിയമസഭാ...

പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമം; ബന്ധു പോലീസ് പിടിയിൽ

കാസർഗോഡ്: വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്ളസ് വൺ വിദ്യാർഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബന്ധു പോലീസ് പിടിയിൽ. പീഡനശ്രമത്തിനിടെ പെൺകുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. മാതാപിതാക്കൾ...

വെനസ്വേലയിൽ യുഎസിന്റെ കനത്ത ബോംബാക്രമണം; അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു 

വാഷിങ്ടൻ: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ബോംബാക്രമണം. തലസ്‌ഥാനമായ കാരക്കാസിൽ ഉൾപ്പടെ ഏഴിടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ആക്രമണത്തിന് പിന്നിൽ യുഎസാണെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്‌ഥിരീകരിച്ചു. സ്‌ഫോടനങ്ങൾക്ക് പിന്നാലെ...
- Advertisement -