‘വിചിത്രമായി തോന്നുന്നു, ഇതൊക്കെ സർവീസിലുള്ളപ്പോൾ തീർക്കേണ്ടതല്ലേ’
കൊച്ചി: ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചതിൽ തുടർച്ചയായി മൂന്നാംവട്ടവും വിമർശനവുമായി ഹൈക്കോടതി. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും പെൻഷൻ ആനുകൂല്യങ്ങൾ നൽകാത്ത സർക്കാരിന്റെ നടപടി വിചിത്രമായി തോന്നുന്നുവെന്ന് കോടതി വ്യക്‌തമാക്കി.
സിസ തോമസിന്...
നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ സുനിതയെ ഇന്ത്യക്ക് കൈമാറി; ചോദ്യം ചെയ്യും
നാഗ്‌പൂർ: നിയന്ത്രണരേഖ കടന്ന് പാക്കിസ്‌ഥാനിലേക്ക് പോയ നാഗ്‌പൂർ സ്വദേശിനി സുനിത ജാംഗഡെയെ പാക്കിസ്‌ഥാൻ ഇന്ത്യക്ക് കൈമാറി. ശനിയാഴ്‌ചയാണ് ഇവരെ പാക്ക് ഉദ്യോഗസ്‌ഥർ ബിഎസ്എഫിന് കൈമാറിയത്. തുടർന്ന് ബിഎസ്എഫ് ഉദ്യോഗസ്‌ഥർ സുനിതയെ അമൃത്‌സർ പോലീസിനെ...
കനത്ത മഴ; വയനാട്ടിൽ റോഡ് ഒലിച്ചുപോയി- 19 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
വയനാട്: വയനാട്ടിലും കോഴിക്കോടും ശക്‌തമായ മഴ തുടരുന്നു. നദികളിലെ ജലനിരപ്പ് ഉയരുകയും താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തു. വയനാട് ജില്ലയിൽ ഏഴ് ദുരിതാശ്വാസ ക്യാമ്പുകളിലായി 38 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വെണ്ണിയോട് റോഡ്...
രണ്ട് ദിവസത്തിനകം തീരുമാനമെടുക്കണം; ഇല്ലെങ്കിൽ അൻവർ മൽസരിക്കും; തൃണമൂൽ
മലപ്പുറം: യുഡിഎഫ് പ്രവേശന കാര്യത്തിൽ തീരുമാനം ഉടൻ എടുത്തില്ലെങ്കിൽ നിലമ്പൂർ ഉപതിരഞ്ഞടുപ്പിൽ പിവി അൻവർ മൽസരിക്കുമെന്ന് കോൺഗ്രസിന് തൃണമൂൽ കോൺഗ്രസിന്റെ മുന്നറിയിപ്പ്. ഇന്ന് ചേർന്ന ടിഎംസി മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കളാണ്...
ആര്യാടൻ ഷൗക്കത്തിന്റെ വിജയം വെല്ലുവിളിയെന്ന് സാമൂഹിക മാദ്ധ്യമലോകം
അൻവറിന്റെ വാക്കുകളെ ശരിവയ്‌ക്കുന്ന പ്രതികരണങ്ങളുമായി സോഷ്യൽമീഡിയ ലോകം. ക്രിസ്‌ത്യൻ സമൂഹത്തിന്റെ പിന്തുണ യുഡിഎഫിന് കുറയുന്നു. ക്രിസ്‌ത്യൻ വിഭാഗത്തിൽ നിന്ന് ഒരു സ്‌ഥാനാർഥിയെ നിർത്താനുള്ള അവസരമായിരുന്നു ഇത്. ജോയ് പിന്തള്ളപ്പെട്ടത് മലയോര കർഷകനായതുകൊണ്ടാണ്. ജോയിയെ...
കണ്ടെയ്‌നറുകൾ തിരുവനന്തപുരം തീരത്തേക്കും; തകർന്ന നിലയിൽ, ജാഗ്രതാ നിർദ്ദേശം
തിരുവനന്തപുരം: അറബിക്കടലിൽ ചെരിഞ്ഞ ചരക്കുക്കപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്‌നറുകൾ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ വർക്കല, അഞ്ചുതെങ്ങ്, ഇടവ തീരങ്ങളിൽ ഇന്ന് രാവിലെയോടെയാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്.
അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി എന്നീ തീരങ്ങളിൽ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകൾ...
മർദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ഉണ്ണി മുകുന്ദനെതിരെ പോലീസ് കേസ്
കൊച്ചി: മുൻ മാനേജരെ മർദ്ദിച്ചെന്ന പരാതിയിൽ നടൻ ഉണ്ണി മുകുന്ദനെതിരെ കേസെടുത്ത് പോലീസ്. നടൻ തന്നെ മർദ്ദിച്ചെന്ന് പ്രഫഷണൽ മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെയാണ് കാക്കനാട് ഇൻഫോ പാർക്ക് പോലീസ്...
അതിശക്‌തമായ മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്, ട്രെയിനുകൾ വൈകിയോടുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിശക്‌തമായ മഴ തുടരുന്നു. ബംഗാൾ ഉൾക്കടലിന് മുകളിലായി ഇന്ന് മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....









































