ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ഇപ്പോൾ കണ്ടത് ട്രെയിലർ മാത്രം; രാജ്‌നാഥ് സിങ്
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും കണ്ടത് വെറും ട്രെയിലർ മാത്രമാണെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഗുജറാത്തില ഭുജിൽ സൈനിക താവളം സന്ദർശിക്കുമ്പോഴായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
പാക്ക് ഭീകരവാദത്തെ തുടച്ചുനീക്കും. ഇപ്പോഴത്തേത് ട്രെയിലർ മാത്രമാണെന്നും...
തപാൽ വോട്ടുകളിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്
ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന വെളിപ്പെടുത്തലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസെടുത്ത് പോലീസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉൾപ്പടെയുള്ള കുറ്റങ്ങൻ ചുമത്തി ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്. ഇന്നലെ അമ്പലപ്പുഴ...
സംയോജിത ചർച്ചയ്‌ക്ക് തയ്യാറെന്ന് പാക്ക് ഉപപ്രധാനമന്ത്രി; പ്രതികരിക്കാതെ ഇന്ത്യ
ഇസ്‌ലാമാബാദ്: എല്ലാ തർക്കങ്ങളും പരിഹരിക്കാൻ ഇന്ത്യയുമായി സംയോജിത ചർച്ചയ്‌ക്ക് തയ്യാറാണെന്ന് പാക്ക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്‌ഹാഖ് ദർ. പാക്ക് പാർലമെന്റിന്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വെടിനിർത്തൽ മേയ് 18...
കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; അന്വേഷണം
തിരുവനന്തപുരം: കൈമനത്ത് സ്‌ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കരുമം സ്വദേശി ഷീജ ആണ് മരിച്ചത്. സുഹൃത്ത് സജികുമാറിന് ഒപ്പമായിരുന്നു ഷീജയുടെ താമസം. മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഷീജയും സജിയും തമ്മിൽ...
പായ്‌വഞ്ചിയിൽ 40,000 കിലോമീറ്റർ, സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും
'നാവിക സാഗർ പരിക്രമ' രണ്ടാം പതിപ്പിന്റെ ഭാഗമായുള്ള സമുദ്ര പരിക്രമണം പൂർത്തിയാക്കി ദിൽനയും രൂപയും. പായ്‌വഞ്ചിയിൽ എട്ടുമാസം കൊണ്ട് 40,000 കിലോമീറ്റർ ദൂരം സാഹസികമായി താണ്ടിയാണ് കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലഫ്....
സഹകരണം ശക്‌തിപ്പെടുത്തും; അഫ്‌ഗാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ
ന്യൂഡെൽഹി: അഫ്‌ഗാൻ വിദേശകാര്യമന്ത്രി അമിർ ഖാൻ മുതാഖിയുമായി ചർച്ച നടത്തി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ-അഫ്‌ഗാൻ സഹകരണം ശക്‌തമാക്കുന്നതിനുള്ള ചർച്ചകളാണ് നടന്നതെന്നാണ് സൂചന. ഫോണിലൂടെ ആയിരുന്നു ചർച്ച.
അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ...
ടെന്റ് വീണ് യുവതി മരിച്ച സംഭവം; റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ
കൽപ്പറ്റ: മേപ്പാടി 900 കണ്ടിയിലെ റിസോർട്ടിൽ ടെന്റ് വീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് മാനേജരും സൂപ്പർവൈസറും അറസ്‌റ്റിൽ. മാനേജർ സ്വച്‌ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരെയും ഈ മാസം 28...
കോളറ; ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു, ജാഗ്രതാ നിർദ്ദേശം
ആലപ്പുഴ: കോളറ ബാധിച്ച് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. തലവടി സ്വദേശി പിജി രഘുവാണ് (48) ഇന്ന് പുലർച്ചെ 1.30ഓടെ മരിച്ചത്. രഘുവിന് മറ്റു ആരോഗ്യ...








































