ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ
കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അങ്കമാലി തുറവൂർ...
കടുവ ആക്രമണം; മലപ്പുറത്ത് റബർ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
മലപ്പുറം: കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ളോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി; വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു
ന്യൂഡെൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്‌ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്‌ചയിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദ്രൗപതി മുർമുവിന്റെ നിർണായക നീക്കം. വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്‌തത തേടി രാഷ്‍ട്രപതി ദ്രൗപതി മുർമു...
സോഫിയ ഖുറേഷിക്കെതിരായ പരാമർശം; വിജയ് ഷായ്‌ക്കെതിരെ ജാമ്യമില്ലാ കേസ്
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷായ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മന്ത്രിക്കെതിരെ കേസെടുക്കാൻ മധ്യപ്രദേശ്...
സോഫിയ ഖുറേഷിയെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് ഹൈക്കോടതി
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷാ നടത്തിയ ക്രൂരമായ പരാമർശത്തിലാണ് കേസെടുക്കാനുള്ള നീക്കം. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായാണ് കുറ്റകരമായ പരാമർശം...
രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽനട യാത്രയിൽ വൻ സംഘർഷം
കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയെ തുടര്‍ന്ന് സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം...
കളമശ്ശേരി സ്‌ഫോടനം: ഭീഷണികളിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: യഹോവയുടെ സാക്ഷികളുടെ പബ്‌ളിക് റിലേഷൻസ് ഓഫീസർക്ക് ലഭിച്ച അന്താരാഷ്ട്ര ഭീഷണി സന്ദേശത്തിനെ തുടർന്നാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കളമശ്ശേരി സ്‌ഫോടന പരമ്പരയിലെ പ്രതികൾക്കെതിരെ മൊഴി നൽകുന്ന സംഘത്തിലെ അംഗങ്ങളെ കൊല്ലുമെന്ന്...
തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിൽ വൻ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഔട്ട്ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽ നിന്നെത്തിയ ഏഴ് അഗ്‌നിരക്ഷാ സേന യൂണിറ്റുകൾ തീയണയ്‌ക്കാൻ ശ്രമിക്കുന്നുണ്ട്.
ഔട്ട്ലെറ്റിന്റെ...








































