Tue, Feb 17, 2026
20 C
Dubai

തിരുവനന്തപുരം വിമാനത്താവളം; 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ, ഡ്രോൺ പറത്തൽ നിരോധിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വിമാനാത്താവളത്തിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ പ്രഖ്യാപിച്ചു. മേഖലകളിൽ ഒരുകാരണവശാലും ഡ്രോണുകൾ പറത്താൻ പാടില്ല. മറ്റു മേഖലകളിൽ മുൻകൂർ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡ്രോൺ പറത്താൻ പാടുള്ളൂ. ഇത്തരത്തിൽ...

അതിർത്തി മേഖലകൾ ശാന്തം; ഇന്ത്യ-പാക്ക് ഡിജിഎംഒതല ചർച്ച ഇന്ന്

ന്യൂഡെൽഹി: വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ-പാക്ക് അതിർത്തികൾ ശാന്തം. ജമ്മു കശ്‌മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയാണ്. ഇന്നലെ രാത്രി അതിർത്തി മേഖലകൾ ശാന്തമായിരുന്നു. രാജസ്‌ഥാൻ, ജമ്മു, പഞ്ചാബ് അതിർത്തികളിൽ എവിടെയും പാക്ക് ഷെല്ലാക്രമണയോ...

‘സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രം, 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ വധിച്ചു’

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ സഹിതം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉദ്യോഗസ്‌ഥരുടെ വാർത്താ സമ്മേളനം. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ...

കാണാതായ സ്വർണം ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽ; ദുരൂഹത, അന്വേഷണം

തിരുവനന്തപുരം: പത്‌മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കാണാതായ സ്വർണം തിരിച്ചുകിട്ടി. ക്ഷേത്രവളപ്പിലെ മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കിട്ടിയത്. ക്ഷേത്ര ബോംബ് സ്‌ക്വാഡും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച...

ഒരൊറ്റ നിമിഷത്തിലെ അശ്രദ്ധ; വടകര വാഹനാപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്‌ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി...

പുഴമ്പ്രം മദ്യഷാപ്പ്: ജനകീയ സമരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി അധികൃതർ

മലപ്പുറം: ദൂരപരിധി ഉൾപ്പടെയുള്ള നിയമങ്ങൾ ലംഘിച്ച് ജനവാസ മേഖലയിൽ തുറന്ന് പ്രവർത്തിച്ചിരുന്ന വിദേശ മദ്യഷാപ്പ് എക്‌സൈസ്‌ കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടച്ചു പൂട്ടി. ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും...

‘ഭീകരരെ പാഠം പഠിപ്പിക്കുക ലക്ഷ്യം, 1971ലെ സാഹചര്യവുമായി താരതമ്യം ചെയ്യേണ്ടതില്ല’

ന്യൂഡെൽഹി: ഇന്ത്യ-പാക്ക് വെടിനിർത്തൽ കരാറിൽ പ്രതികരിച്ച് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശി തരൂർ. വെടിനിർത്തൽ ധാരണയിലെത്തിയ സാഹചര്യത്തെ 1971ലെ ഇന്ദിരാഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ പറഞ്ഞു. ഈ യുദ്ധം തുടരാൻ...

മധ്യസ്‌ഥ ശ്രമം ആവർത്തിച്ച് ട്രംപ്; ‘കശ്‌മീർ പ്രശ്‌നപരിഹാരത്തിനായി ഇടപെടും’

വാഷിങ്ടൻ: ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തൽ കരാറിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്‌ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ടെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു. ഇരു രാജ്യങ്ങളും പരസ്‌പരം...
- Advertisement -