മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് കാരണം ബാറ്ററി തകരാർ; പ്രാഥമിക റിപ്പോർട്
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം യുപിഎസിന് ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്. ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത് പൊങ്ങി. ഇത് വേഗം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ...
പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു; ഓട്ടോ കത്തി ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പട്ടത്ത് കാറും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചതിന് പിന്നാലെ ഓട്ടോയ്‌ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. ഓട്ടോയിൽ ഉണ്ടായിരുന്ന സുനി (40) എന്നയാളാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെ മൂന്നരയോടെ സെന്റ്...
കെ സുധാകരൻ മാറും, പുതിയ കെപിസിസി പ്രസിഡണ്ട് ആര്? പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റും. പുതിയ പ്രസിഡണ്ടിനെ കോൺഗ്രസ് ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. കഴിഞ്ഞദിവസം കോൺഗ്രസ് നേതൃത്വം സുധാകരനെ ഡെൽഹിയിലേക്ക് വിളിപ്പിച്ച് നടത്തിയ കൂടിയാലോചനയിൽ...
അതിർത്തി കടക്കാൻ ശ്രമം; പാക്ക് റേഞ്ചറെ ഇന്ത്യൻ സേന പിടികൂടിയതായി റിപ്പോർട്
ന്യൂഡെൽഹി: രാജസ്‌ഥാൻ അതിർത്തിയിൽ നിന്ന് പാക്ക് റേഞ്ചറെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്. ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം. ഇന്ന് രാവിലെയോടെയാണ് അറസ്‌റ്റ് ഉണ്ടായത്. പാക്ക് ജവാനെ ചോദ്യം ചെയ്‌തുവരികയാണ്.
26 പേർ...
‘സിന്ധൂനദീജല കരാർ മരവിപ്പിച്ചാൽ തിരിച്ചടിക്കും, ഡാം നിർമിച്ചാൽ തകർക്കും’
ഇസ്‌ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യ-പാക്ക് നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്ത്.
സിന്ധൂനദീജല കരാർ മരവിപ്പിക്കാനുള്ള നീക്കവുമായി ഇന്ത്യ മുന്നോട്ടുപോയാൽ തിരിച്ചടിക്കുമെന്നും വെള്ളം...
മെഡിക്കൽ കോളേജ് തീപിടിത്തം; 3 പേരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരിൽ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59),...
കളിക്കുന്നതിനിടെ ചക്ക മുഖത്തേക്ക് വീണു; ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയ്‌ക്കൽ: കളിച്ചുകൊണ്ടിരിക്കെ ചക്ക മുഖത്ത് വീണ് ഒമ്പത് വയസുകാരിക്ക് ദാരുണാന്ത്യം. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്‌നിയാണ് മരിച്ചത്. വീട്ടുമുറ്റത്തു മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടം.
ചക്ക മുഖത്തേക്ക്...
ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്, വിദഗ്‌ധ സംഘം അന്വേഷിക്കും; ആരോഗ്യമന്ത്രി
കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തം അസാധാരണ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട് ലഭിച്ചു. ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ബാറ്ററിയുടെ...









































