വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവും, തിരുത്താൻ പറഞ്ഞിട്ടും തിരുത്തിയില്ല; ലോക്‌ഭവൻ
തിരുവനന്തപുരം: ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗ വിവാദത്തിൽ വിശദീകരണവുമായി ലോക്‌ഭവൻ. വിവാദം അനാവശ്യവും അടിസ്‌ഥാനരഹിതവുമാണ്. അർധസത്യങ്ങൾ നയപ്രഖ്യാപനത്തിന്റെ കരടിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് ലോക്‌ഭവന്റെ വിശദീകരണം.
ഗവർണർക്ക് യുക്‌തമെന്ന് തോന്നുന്ന ഭേദഗതികളോടെ നയപ്രഖ്യാപന...
ബിജെപിയെ ഇനി നിതിൻ നബിൻ നയിക്കും; ദേശീയ അധ്യക്ഷനായി ചുമതലയേറ്റു
ന്യൂഡെൽഹി: ബിജെപി ദേശീയ അധ്യക്ഷനായി ചുമതലയേറ്റ് നിതിൻ നബിൻ. കേന്ദ്രമന്ത്രി ജെപി നദ്ദയ്‌ക്ക് പകരക്കാരനായാണ് നബിൻ എത്തുന്നത്. നദ്ദയുടെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. എന്നാൽ, 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു.
പാർട്ടി...
‘പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണം’; അന്ത്യശാസനം നൽകി ഇറാൻ
ടെഹ്‌റാൻ: ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിന് കടുത്ത നടപടിക്കൊരുങ്ങി ഇറാൻ. പ്രതിഷേധക്കാർ 72 മണിക്കൂറിനുള്ളിൽ കീഴടങ്ങണമെന്ന് ഇറാൻ പോലീസ് മേധാവി അഹ്‌മദ് റേസ റാദൻ അന്ത്യശാസനം നൽകി. പറഞ്ഞ സമയത്തിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ കഠിനമായ ശിക്ഷ അനുഭവിക്കേണ്ടി...
ദീപക്കിന്റെ ആത്‍മഹത്യ; ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ്
കോഴിക്കോട്: ലൈംഗികാരോപണ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ നടപടിയുമായി പോലീസ്. ദീപക് സഞ്ചരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കാനാണ് പോലീസ് തീരുമാനം. സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങൾ...
കേരളത്തിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ
മസ്‌കത്ത്: കേരളത്തിൽ നിന്നുള്ള കോഴിയുടെയും അനുബന്ധ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. വെറ്ററിനറി അധികാരികളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പാക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ഇറക്കുമതി...
അശ്‌ളീല വീഡിയോ വിവാദം; കർണാടക ഡിജിപി കെ. രാമചന്ദ്ര റാവുവിന് സസ്‌പെൻഷൻ
ബെംഗളൂരു: കർണാടക ഡിജിപിയുടെ അശ്‌ളീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റിന്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. വിരമിക്കാൻ നാലുമാസം മാത്രം...
ഭൂട്ടാൻ വാഹനക്കടത്ത്; കോഴിക്കോട് മുക്കത്ത് നിന്ന് കസ്‌റ്റഡിയിലെടുത്ത വാഹനം കാണാനില്ല
കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്‌റ്റഡിയിലെടുത്ത വാഹനമാണ് കാണാതായത്.
മുക്കത്തെ...
‘തൊഴിലുറപ്പ് ഭേദഗതി തിരിച്ചടിയായി; കേരളത്തിന്റെ വായ്‌പാ പരിധി വെട്ടിക്കുറച്ചു’- ഗവർണർ
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപനത്തോടെ 15ആം കേരള നിയമസഭയുടെ അവസാന സമ്മേളനം ആരംഭിച്ചു. തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന ഭേദഗതി തിരിച്ചടിയായി എന്നതുൾപ്പടെയുള്ള കേന്ദ്രവിമർശനം...









































