Thu, Feb 19, 2026
29 C
Dubai

ഗാസയിൽ ബോംബാക്രമണം; 92 മരണം, ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞു

ജറുസലേം: ഗാസയിൽ കഴിഞ്ഞ 48 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 92 പലസ്‌തീൻകാർ കൊല്ലപ്പെട്ടു. 219 പേർക്ക് പരിക്കേറ്റു. ഗാസയിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ വിതരണം തടഞ്ഞിട്ട് ആറാഴ്‌ച പിന്നിട്ടു. ജനങ്ങൾ ഒരുനേരം മാത്രം ഭക്ഷണം...

വിദേശ വിദ്യാർഥികളുടെ വിസ റദ്ദാക്കൽ; യുഎസ് നടപടി നേരിടുന്നവരിൽ പകുതിയും ഇന്ത്യക്കാർ

ന്യൂഡെൽഹി: യുഎസ് വിസ റദ്ദാക്കിയ രാജ്യാന്തര വിദ്യാർഥികളിൽ പകുതിയും ഇന്ത്യക്കാരാണെന്ന് അമേരിക്കൻ ഇമിഗ്രേഷൻ ലോയേഴ്‌സ് അസോസിയേഷന്റെ (എഐഎൽഎ) റിപ്പോർട്. നടപടി നേരിടുന്ന നാലായിരത്തോളം പേരിൽ 327 പേരുടെ വിശദാംശങ്ങളാണ് ഇവർ പരിശോധിച്ചത്. ഇതിൽ...

ഈസ്‌റ്റർ; വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ, പ്രകോപനമുണ്ടായാൽ പ്രതിരോധിക്കും

മോസ്‌കോ: ഈസ്‌റ്റർ ദിനത്തിൽ യുക്രൈനുമായുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. ഇതുസംബന്ധിച്ച് റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ സൈന്യത്തിന് നിർദ്ദേശം നൽകിയതായി രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്‌തു. റഷ്യൻ പ്രാദേശിക സമയം ശനിയാഴ്‌ച വൈകിട്ട്...

തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ചു; ആനക്കൂട്ടിലെ ഉദ്യോഗസ്‌ഥർക്ക്‌ സസ്‌പെൻഷൻ

പത്തനംതിട്ട: കോന്നി ആനക്കൂട്ടിൽ കോൺക്രീറ്റ് തൂൺ ഇളകിവീണ് നാലുവയസുകാരൻ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയുമായി വനംവകുപ്പ്. കോൺക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന കണ്ടെത്തലിലാണ് നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു. കോന്നി ഇക്കോ...

ഷൈൻ ടോം ചാക്കോയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടു; ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകണം

കൊച്ചി: ലഹരിക്കേസിൽ അറസ്‌റ്റിലായ നടൻ ഷൈൻ ടോം ചാക്കോ സ്‌റ്റേഷൻ ജാമ്യത്തിൽ പുറത്തിറങ്ങി. 21ആം തീയതി ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകണമെന്നാണ് പോലീസ് നിർദ്ദേശം. ഹോട്ടലിൽ ബുധനാഴ്‌ച രാത്രി പോലീസും ഡാൻസാഫ് സംഘവും...

ആശ വർക്കർമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കലിൽ സമരം നടത്തുന്ന ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ. ആശമാരുടെ വിരമിക്കൽ പ്രായം 62 ആക്കിയത് സർക്കാർ മരവിപ്പിച്ചു. വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ച ശേഷം പ്രായം...

ലഹരി ഉപയോഗവും ഗൂഢാലോചനയും; ഷൈൻ ടോം ചാക്കോയുടെ അറസ്‌റ്റ് ഉടൻ?

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ പോലീസ് അറസ്‌റ്റ് ചെയ്‌തേക്കും. ഷൈനിനെതിരെ എൻഡിപിഎസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റൻസസ്‌) ആക്റ്റിലെ 27,29 വകുപ്പുകൾ പ്രകാരം കേസെടുക്കും. ലഹരി ഉപയോഗത്തിനും ഗൂഡാലോചനയ്‌ക്കുമാണ് കേസ്. ഷൈൻ...

മുംബൈ ഭീകരാക്രമണം; സുപ്രധാന വിവരങ്ങൾ നൽകി റാണ, ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യും

ന്യൂഡെൽഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരൻ ഡേവി‍ഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി എൻഐഎ. ഇതിനായി അമേരിക്കയുടെ സഹായം തേടുമെന്നാണ് വിവരം. തഹാവൂർ റാണയിൽ നിന്ന് ലഭിച്ച സുപ്രധാന വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌...
- Advertisement -