Sun, Feb 22, 2026
24 C
Dubai

‘ആരോപണങ്ങൾ അടിസ്‌ഥാനരഹിതം, ഗൂഢാലോചന; മുറിയിൽ പണം സൂക്ഷിച്ചിട്ടില്ല’

ന്യൂഡെൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തുവെന്ന വാർത്ത നിഷേധിച്ച് ഡെൽഹി ഹൈക്കോടതി ജഡ്‌ജി യശ്വന്ത് വർമ. സ്‌റ്റോർ റൂമിൽ താനോ കുടുംബമോ പണം സൂക്ഷിച്ചിട്ടില്ലെന്നും ആ മുറി തന്റെ പ്രധാന...

ഷിബിലയുടെ പരാതി ഗൗരവത്തിലെടുത്തില്ല; താമരശ്ശേരി ഗ്രേഡ് എസ്‌ഐക്ക് സസ്‌പെൻഷൻ

കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴ ഷിബില കൊലപാതക കേസിൽ പോലീസിനെതിരെ നടപടി. ഭർത്താവ് യാസിറിനെതിരെ ഷിബില നൽകിയ പരാതി ഗൗരവത്തോടെ കൈകാര്യം ചെയ്‌തില്ലെന്ന് ചൂണ്ടിക്കാട്ടി താമരശ്ശേരി ഗ്രേഡ് എസ്‌ഐ കെകെ നൗഷാദിനെ സസ്‌പെൻഡ് ചെയ്‌തു....

സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ; 24 മുതൽ കൂട്ട നിരാഹാരം

തിരുവനന്തപുരം: സമരം കടുപ്പിക്കാനൊരുങ്ങി ആശാ വർക്കർമാർ. 24 മുതൽ കൂട്ട നിരാഹാരം ആരംഭിക്കും. മൂന്നാം ദിവസവും ആശമാർ തുടരുന്ന നിരാഹാര സമരത്തിൽ ആരോഗ്യനില വഷളായ ആർ ഷീജയെ ആശുപത്രിയിലേക്ക് മാറ്റി. എന്ത് വന്നാലും...

ബിജെപി സംസ്‌ഥാന അധ്യക്ഷനാര്? തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്‌ഞാപനം പുറപ്പെടുവിച്ച് ബിജെപി. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണ് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. 23ന് ഉച്ചയ്‌ക്ക് രണ്ടുമുതൽ മൂന്നുമണിവരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ബിജെപി...

‘ആശമാരുടെ സമരം രാഷ്‌ട്രീയ പ്രേരിതം; കുത്തിയിളക്കി വിട്ടതിന് പിന്നിൽ ഒരു ടീം ഉണ്ട്’

ആലപ്പുഴ: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ പ്രവർത്തകരുടെ സമരം രാഷ്‌ട്രീയ പ്രേരിതമാണെന്നാണ് മന്ത്രിയുടെ ആരോപണം. തെറ്റിദ്ധരിക്കപ്പെട്ട കുറച്ചു പേരാണ് സമരത്തിന് നേതൃത്വം കൊടുക്കുന്നതെന്നും, ആശമാർ...

സംസ്‌ഥാനത്ത്‌ വേനൽമഴ ശക്‌തമാകും, ഒപ്പം കാറ്റും; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇന്ന് വ്യാപക മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് തുടങ്ങി ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ...

ഷാബാ ഷെരീഫ് കൊലപാതകം; ഒന്നാം പ്രതിക്ക് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ

മലപ്പുറം: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും വ്യവസായിയുമായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ വിധിച്ചു. മഞ്ചേരി...

മലപ്പുറത്ത് ഉൽസവത്തിനിടെ സംഘർഷം, വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ ഉൽസവത്തിനിടെ ഉണ്ടായ വെടിവെയ്‌പ്പിൽ യുവാവിന് ഗുരുതര പരിക്ക്. പാണ്ടിക്കാട് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ചെമ്പ്രശ്ശേരി ഈസ്‌റ്റിൽ കുടുംബക്ഷേത്രത്തിലെ ഉൽസവത്തിനിടെയാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ ചെമ്പ്രശ്ശേരി സ്വദേശിയായ ലുക്‌മാനാണ് (37) ഗുരുതരമായി...
- Advertisement -