പിന്നോട്ടില്ലെന്ന് ആശമാർ, നാളെമുതൽ നിരാഹാര സമരം; മന്ത്രിതല ചർച്ച മൂന്നുമണിക്ക്
തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം ഡയറക്‌ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളൊന്നും...
റഷ്യക്കും യുക്രൈനും സ്വീകാര്യനായ നേതാവ്; മോദിയെ പ്രശംസിച്ച് ശശി തരൂർ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റഷ്യ-യുക്രൈൻ യുദ്ധത്തിൽ മോദി സ്വീകരിച്ച നയമാണ് ശരിയെന്ന് ശശി തരൂർ പറഞ്ഞു. ഡെൽഹിയിൽ നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: കോളേജിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ്...
ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം പ്രതിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്.
സ്വബോധത്തോടെയാണ്...
ട്രംപിന് തിരിച്ചടി; ട്രാൻസ്‌ജെൻഡർ സൈനികർക്ക് ഏർപ്പെടുത്തിയ വിലക്ക് മരവിപ്പിച്ച് കോടതി
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കോടതിയിൽ കനത്ത തിരിച്ചടി. ട്രാൻസ്‌ജെൻഡർമാർക്ക് സൈന്യത്തിൽ ചേരുന്നതിന് ഏർപ്പെടുത്തിയ വിലക്ക് കോടതി മരവിപ്പിച്ചു. 'എല്ലാ മനുഷ്യരും തുല്യരായി സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നു' എന്ന് പ്രസ്‌താവിക്കുന്ന യുഎസ് സ്വാതന്ത്ര്യ പ്രഖ്യാപനം...
കാത്തിരിപ്പിന് പര്യവസാനം; സുനിതയും സംഘവും ഭൂമിയിൽ തിരിച്ചെത്തി
ന്യൂയോർക്ക്: ഒമ്പത് മാസം നീണ്ട കാത്തിരിപ്പിനും പ്രാർഥനകൾക്കും പര്യവസാനം. ഇന്ത്യൻ വംശജ സുനിത വില്യംസും വില്യം ബുച്ച് വിൽമോറും ഒടുവിൽ ഭൂമിയിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.40നാണ് ഇവരെ വഹിച്ചുകൊണ്ട് സ്‌പേസ്...
ജനജീവിതം വിലയിരുത്തും; സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക്
ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിമാരുടെ പ്രത്യേക സംഘം മണിപ്പൂരിലേക്ക്. സംഘർഷബാധിത മേഖലകളുടെ തൽസ്‌ഥിതി പരിശോധിക്കാനാണ് സന്ദർശനം. ഈ മാസം 22ന് ജഡ്‌ജി ബിആർ ഗവായിയുടെ നേതൃത്വത്തിൽ ജസ്‌റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, കെവി...
ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്ത കേസ്; ലാലു പ്രസാദ് യാദവിന് ഇഡി സമൻസ്
പട്‌ന: റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് ഭൂമി തട്ടിയെടുത്തെന്ന കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിയെയും മകൻ തേജ് പ്രതാപ് യാദവിനെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്‌തു....








































