‘കാക്കയുടെ നിറം’, അധിക്ഷേപിച്ചത് രാമകൃഷ്‌ണനെ തന്നെ; സത്യഭാമയ്‌ക്കെതിരെ കുറ്റപത്രം
തിരുവനന്തപുരം: ആർഎൽവി രാമകൃഷ്‌ണനെതിരെ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസ് കുറ്റപത്രം. യുട്യൂബ് ചാനലിലെ വിവാദമായ അഭിമുഖത്തിൽ രാമകൃഷ്‌ണനെ തന്നെയാണ് സത്യഭാമ അധിക്ഷേപിച്ചതെന്നും പട്ടികജാതിക്കാരനാണ് എന്ന ബോധ്യത്തോടെയാണ് സംസാരിച്ചതെന്നും...
ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ല; ഔദ്യോഗിക പ്രഖ്യാപനം
വാഷിങ്ടൻ: ട്രാൻസ്‌ജെൻഡറുകളെ സൈന്യത്തിൽ ചേരാൻ അനുവദിക്കില്ലെന്ന് വ്യക്‌തമാക്കി യുഎസ് സൈന്യത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിയിൽ ഉൾപ്പെട്ടവരെ സൈന്യത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഉത്തരവിന് പിന്നാലെയാണ് സൈന്യത്തിന്റെ ഔദ്യോഗിക...
പോട്ട ഫെഡറൽ ബാങ്ക് കവർച്ച; കൊച്ചിയിലേക്ക് കടന്ന പ്രതി എവിടെ? വലവിരിച്ച് പോലീസ്
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയ പ്രതിയെ കണ്ടെത്താനാകാതെ പോലീസ്. ഇന്നലെ രാത്രി മുഴുവൻ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു അന്വേഷണം നടന്നത്. മോഷ്‌ടാവ് അങ്കമാലിയിൽ എത്തിയതിന്റെ...
ഡെൽഹി മുഖ്യമന്ത്രിയെ നാളെ തീരുമാനിച്ചേക്കും; സത്യപ്രതിജ്‌ഞ 19ന്?
ന്യൂഡെൽഹി: ഡെൽഹിയിൽ ബിജെപി സർക്കാരിന്റെ സത്യപ്രതിജ്‌ഞ ഈ മാസം 19ന് നടക്കുമെന്ന് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് യുഎസിൽ നിന്ന് തിരിച്ചെത്തിയാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിജെപി നേതാക്കൾ ചർച്ച നടത്തും.
ഉപമുഖ്യമന്ത്രിമാരെയും ആറ് മന്ത്രിമാരെയും തീരുമാനിക്കാനുണ്ട്....
കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ്; റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: ഗവ. നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ സംസ്‌ഥാന പോലീസ് മേധാവിയോട് റിപ്പോർട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ. പത്ത് ദിവസത്തിനുള്ളിൽ നടപടിയെടുത്ത് റിപ്പോർട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പ്രഥമ ദൃഷ്‌ട്യാ മനുഷ്യാവകാശ ലംഘനം സംഭവത്തിൽ...
പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി കവർച്ച; 15 ലക്ഷം കവർന്നു, മോഷ്‌ടാവിനായി തിരച്ചിൽ
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ ജീവനക്കാരെ ബന്ദിയാക്കി വൻ കവർച്ച. മുഖംമൂടി ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയത്. 15 ലക്ഷത്തോളം രൂപയാണ് ക്യാഷ് കൗണ്ടറിൽ നിന്ന് ഇയാൾ കവർന്നത്. ഉച്ചയോടെ ജീവനക്കാർ...
വയനാട് ഉരുൾപൊട്ടൽ; 529.50 കോടിയുടെ പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്രം
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട് മുണ്ടക്കൈ-ചൂരൽമല മേഖലകളുടെ പുനർനിർമാണത്തിന് സഹായത്തിന് പകരം പലിശരഹിത വായ്‌പ അനുവദിച്ച് കേന്ദ്ര സർക്കാർ. 16 പദ്ധതികൾക്കായി 529.50 കോടി രൂപയുടെ കാപെക്‌സ് വായ്‌പയാണ് കേന്ദ്രം അനുവദിച്ചത്.
2024-25 സാമ്പത്തിക...
ആന എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ; മന്ത്രിക്ക് റിപ്പോർട് കൈമാറി
കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞ സംഭവത്തിൽ, എഴുന്നള്ളിപ്പിൽ ചട്ടലംഘനമുണ്ടായെന്ന് കണ്ടെത്തൽ. റവന്യൂ, വനം വകുപ്പുകൾ രാവിലെ പരിശോധന നടത്തിയശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ചട്ടലംഘനം നടന്നതായി സൂചിപ്പിക്കുന്നത്.
ഫോറസ്‌റ്റ് കൺസർവേറ്റർ ആർ...








































