Wed, Feb 25, 2026
30 C
Dubai

കേരളത്തിൽ നാളെ ഉയർന്ന താപനിലാ മുന്നറിയിപ്പ്; ജാഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ നാളെ ഉയർന്ന താപനിലാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്‌ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. സംസ്‌ഥാനത്ത്‌ ഉയർന്ന...

ചരിത്ര വിജയത്തിന് ഡെൽഹിക്ക് സല്യൂട്ടെന്ന് പ്രധാനമന്ത്രി; ജനവിധി സ്വീകരിക്കുന്നുവെന്ന് കെജ്‌രിവാൾ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ പിന്നിലാക്കി ബിജെപി നേടിയ ചരിത്ര വിജയത്തിൽ വോട്ടർമാരോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ ശക്‌തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബിജെപിക്ക് നൽകിയതിന് ഡെൽഹിക്ക്...

ഡെൽഹിയിൽ താമര വിരിയുമോ? ബിജെപി ക്യാമ്പിൽ ആഘോഷം, എഎപിക്ക് തിരിച്ചടി

ന്യൂഡെൽഹി: ഡെൽഹിയിൽ കേവലഭൂരിപക്ഷം പിന്നിട്ടതോടെ ബിജെപി ക്യാമ്പുകളിൽ ആഘോഷം തുടങ്ങി. നിലവിൽ 40ലധികം സീറ്റുകളിൽ മുന്നിലാണ് ബിജെപി. നിലവിലെ ഭരണകക്ഷിയായ എഎപി തകർച്ചയിലാണ്. 30ഓളം സീറ്റുകളിൽ മാത്രമാണ് എഎപിക്ക് ലീഡുള്ളത്. കോൺഗ്രസ് ഒരു...

വെറുതെയിരിക്കാൻ കഴിയുമോ? തമിഴ്‌നാട് ഗവർണർക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത തമിഴ്‌നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർ സ്വന്തമായി നടപടിക്രമം രൂപപ്പെടുത്തിയെന്നാണ് മനസിലാക്കുന്നതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. ബില്ലുകൾക്ക്...

യുഎസിൽ പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക് നീക്കും; ഉത്തരവിൽ ഒപ്പുവെക്കാൻ ട്രംപ്

വാഷിങ്ടൻ: പരിസ്‌ഥിതി സൗഹൃദമായ പേപ്പർ സ്‌ട്രോകളെ വിമർശിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ബൈഡൻ സർക്കാർ നിർബന്ധമാക്കിയ പേപ്പർ സ്‌ട്രോകൾ ഇനി വേണ്ടെന്നും പ്‌ളാസ്‌റ്റിക്കിലേക്ക് മടങ്ങണമെന്നും ട്രംപ് പറഞ്ഞു. രാജ്യത്ത് പ്‌ളാസ്‌റ്റിക് സ്‌ട്രോകൾക്കുള്ള വിലക്ക്...

വയനാട് പുനരധിവാസം; ഒന്നാംഘട്ട പട്ടികയ്‌ക്ക് അംഗീകാരം നൽകി ദുരന്തനിവാരണ അതോറിറ്റി

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവരിൽ പുനരധിവസിപ്പിക്കേണ്ടവരുടെ ഒന്നാംഘട്ട പട്ടികയ്‌ക്ക് ദുരന്തനിവാരണ അതോറിറ്റി യോഗം അംഗീകാരം നൽകി. സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിലാണ്‌ ഒന്നാംഘട്ട ഗുണഭോക്‌തൃ പട്ടിക തയ്യാറാക്കിയത്. ദുരന്തത്തിൽ വീട് നഷ്‌ടപ്പെട്ടവർ, വാടകയ്‌ക്ക് താമസിച്ചിരുന്ന ദുരന്ത...

ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; കാറിനായി അന്വേഷണം

മലപ്പുറം: കൊണ്ടോട്ടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മഞ്ചേരി കാരക്കുന്ന് എടക്കാട് വീട്ടിൽ സുഗിഷ്‌ണു (25) ആണ് മരിച്ചത്. അർധരാത്രിയോടെ വട്ടപ്പറമ്പിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞു...

രാജ്യ തലസ്‌ഥാനം ആര് ഭരിക്കും? കേവല ഭൂരിപക്ഷം മറികടന്ന് ബിജെപി, എഎപി തൊട്ടുപിന്നിൽ

ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മുന്നേറ്റം തുടർന്ന് ബിജെപി. ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകക്ഷിയായ എഎപിയാണ് രണ്ടാമത്. കോൺഗ്രസ് രണ്ടു സീറ്റിൽ ലീഡ്...
- Advertisement -