ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ
കൊച്ചി: ഇന്ത്യൻ വിദ്യാഭ്യാസ രീതിയിൽ മാറ്റം വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. കുട്ടികൾ സ്വയം പര്യാപ്‌തരാകണം. അതിനുവേണ്ട വിധത്തിൽ വിദ്യാഭ്യാസ രീതികൾ മാറണം. എട്ടുമണിമുതൽ രണ്ടുവരെ മതി പഠനം. ബാക്കിയുള്ള സമയം കുട്ടികളെ...
രണ്ടര വയസുകാരിയുടേത് കൊലപാതകം; അമ്മാവൻ കുറ്റം സമ്മതിച്ചു- ഉറപ്പിക്കാതെ പോലീസ്
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്നാണ് വിവരം. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ കുറ്റം സമ്മതിച്ചുവെന്നാണ് സൂചന.
കുട്ടിയെ ഇയാൾ കിണറ്റിലെറിഞ്ഞു കൊന്നുവെന്ന നിഗമനത്തിലായിരുന്നു പോലീസ്...
നെൻമാറ പോലീസ് സ്‌റ്റേഷൻ പ്രതിഷേധം; 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
പാലക്കാട്: നെൻമാറ ഇരട്ടക്കൊലക്കേസ് പ്രതി പോത്തുണ്ടി തിരുത്തംപാടത്ത് ചെന്താമരയെ (54) അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ പ്രതിഷേധവുമായി സ്‌റ്റേഷനിലെത്തുകയും സംഘർഷാവസ്‌ഥ സൃഷ്‌ടിച്ചതിനും 14 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. ചെന്താമരയെ വിട്ടുകിട്ടണമെന്നും പോലീസിന്റെ വീഴ്‌ച അന്വേഷിക്കണമെന്നും...
യുഎസിൽ വിമാനദുരന്തം; പൊട്ടോമാക് നദിയിൽ നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തു
വാഷിങ്ടൻ: യുഎസിൽ വിമാനദുരന്തത്തിൽ ഒട്ടേറെപ്പേർ മരിച്ചതായി റിപ്പോർട്. ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ച് പൊട്ടോമാക് നദിയിൽ വീഴുകയായിരുന്നു. ഇതുവരെ 18 പേരുടെ മൃതദേഹം കണ്ടെടുത്തു.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്ന പൊട്ടോമാക് നദിയിൽ നിന്ന്...
‘യമുനയിൽ അമോണിയ അളവ് ഉയർന്നു, ആരോഗ്യത്തിന് ദോഷം’; മറുപടിയുമായി കെജ്‌രിവാൾ
ഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകി ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ...
ബാലരാമപുരത്ത് കാണാതായ രണ്ടരവയസുകാരി കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹത
തിരുവനന്തപുരം: ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. കൊട്ടുകാൽക്കോണം സ്വദേശികളായ ശ്രീജിത്ത്- ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്ന്...
വടക്കൻ കേരളത്തിൽ ഇന്ന് ചൂട് കൂടും; മധ്യകേരളത്തിൽ മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് താപനില ഉയരുമെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് ഡിഗ്രി മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്കായി ആരോഗ്യവകുപ്പ്,...
കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റും; കടുത്ത തീരുമാനവുമായി ട്രംപ്
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം...







































