വയനാട് ഉരുൾപൊട്ടൽ; കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി
തിരുവനന്തപുരം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക അംഗീകരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് അംഗീകരിച്ചത്.
ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം...
ഛത്തീസ്‌ഗഡ്-ഒഡിഷ അതിർത്തിയിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്‌റ്റുകളെ വധിച്ചു
ഭുവനേശ്വർ: ഛത്തീസ്‌ഗഡിലെ ഗാരിയാബാദ് ജില്ലയിലെ ഏറ്റുമുട്ടലിൽ 12 മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാസേന. കുലാരിഘട്ട് റിസർവ് വനത്തിൽ ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടൽ. ഒഡിഷയിലെ നുവാപദ ജില്ലാ അതിർത്തിയിൽ നിന്ന് അഞ്ചുകിലോമീറ്റർ ദൂരെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് ദേശീയ...
ഗാർഡിയൻ മന്ത്രി നിയമനം; ഷിൻഡെ വിഭാഗം മന്ത്രിമാരെ ഒഴിവാക്കി- മഹായുതിയിൽ ഭിന്നത രൂക്ഷം
മുംബൈ: വിവിധ ജില്ലകളിൽ ഗാർഡിയൻ മന്ത്രിമാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്ര മഹായുതി സർക്കാരിൽ ഭിന്നത രൂക്ഷമായി. ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, ശിവസേന (ഷിൻഡെ) നേതാക്കൾ എന്നിവരുടെ അതൃപ്‌തി മൂലം നാസിക്, റായ്‌ഗഡ് ജില്ലകളുടെ...
എടപ്പാളിൽ കെഎസ്ആർടിസി-ടൂറിസ്‌റ്റ് ബസ് കൂട്ടിയിടിച്ച് അപകടം; 30 പേർക്ക് പരിക്ക്
മലപ്പുറം: എടപ്പാൾ മാണൂർ സംസ്‌ഥാന പാതയിൽ കെഎസ്ആർടിസി ബസും ടൂറിസ്‌റ്റ് ബസും കൂട്ടിയിടിച്ച് മുപ്പതോളം പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു അപകടം. മാനന്തവാടിയിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്.
കാസർകോഡ് നിന്ന് എറണാകുളത്തേക്കുള്ള...
ഗുളികയിൽ മൊട്ടുസൂചി; ഗൂഢാലോചനയെന്ന് ആരോഗ്യവകുപ്പ്- ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകി. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ്...
അതിർത്തിയിൽ അടിയന്തിരാവസ്‌ഥ, പനാമ കനൽ തിരിച്ചുപിടിക്കും, ട്രാൻസ്ജെൻഡേഴ്‌സ് വേണ്ട; രണ്ടുംകൽപ്പിച്ച് ട്രംപ്
വാഷിങ്ടൻ: 2020ലെ തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് പരാജയപ്പെട്ടും പിന്നാലെയുണ്ടായ പാർലമെന്റ് മന്ദിര ആക്രമണത്തിന്റെ പഴികൾ കേട്ടും ഇംപീച്ച്‌മെന്റ് നടപടി നേരിട്ടും അപമാനിതനായി പൊതുവേദി വിട്ട ട്രംപ് രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തുമെന്നും അധികാരത്തിലേറുമെന്നും അധികമാരും...
അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്; വരാനിരിക്കുന്നത് നിർണായക നടപടികൾ
വാഷിങ്ടൻ: അമേരിക്കയെ നയിക്കാൻ ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം രാത്രി 10.30ഓടെയാണ് അമേരിക്കയുടെ 47ആം പ്രസിഡണ്ടായി ട്രംപ് സ്‌ഥാനമേൽക്കുന്നത്. പ്രതികൂല കാലാവസ്‌ഥ മൂലം 1985ന് ശേഷം ഇതാദ്യമായി ക്യാപിറ്റോൾ മന്ദിരത്തിന് അകത്താണ് ചടങ്ങുകൾ...
റാവുത്തറായി മലയാളികളെ വിറപ്പിച്ച താരം; നടൻ വിജയ രംഗരാജു അന്തരിച്ചു
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. കഴിഞ്ഞയാഴ്‌ച ഹൈദരാബാദിൽ സിനിമാ ചിത്രീകരണത്തിനിടെ നടന് പരിക്കേറ്റിരുന്നു. തുടർന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക്...







































