Wed, Feb 25, 2026
30 C
Dubai

ബോബി ചെമ്മണ്ണൂർ കേസ്; ഡിഐജിയും സൂപ്രണ്ടും വഴിവിട്ട് സഹായിച്ചു- നടപടിക്ക് ശുപാർശ

തിരുവനന്തപുരം: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ എറണാകുളം ജില്ലാ ജയിലിൽ കഴിയവേ വ്യവസായി ബോബി ചെമ്മണ്ണൂരിന് പോലീസ് ഉദ്യോഗസ്‌ഥർ വഴിവിട്ട് സഹായം ചെയ്‌തതായി കണ്ടെത്തൽ. മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാറും...

വെടിനിർത്തൽ കരാർ; അംഗീകാരം നൽകി ഇസ്രയേൽ മന്ത്രിസഭ- നാളെ മുതൽ പ്രാബല്യത്തിൽ

ജറുസലേം: ഗാസയിലെ വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനുമുള്ള കരാർ ഇസ്രയേൽ സമ്പൂർണ മന്ത്രിസഭാ യോഗം അംഗീകരിച്ചു. കരാർ ശനിയാഴ്‌ച പുലർച്ചെ ഇസ്രയേൽ മന്ത്രിസഭ അംഗീകരിച്ചതായും ഹമാസുമായുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള കരാർ ഞായറാഴ്‌ച പ്രാബല്യത്തിൽ വരുമെന്നും...

നെടുമങ്ങാട് ടൂറിസ്‌റ്റ് ബസ് അപകടം; ഒരു മരണം- ഡ്രൈവർ പോലീസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ ഡ്രൈവറെ കസ്‌റ്റഡിയിലെടുത്ത് പോലീസ്. ഒറ്റശേഖരമംഗലം സ്വദേശി അരുൺ ദാസിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. അപകട ശേഷം സംഭവ...

രോഗിക്ക് നൽകിയ ഗുളികയിൽ മൊട്ടുസൂചി; അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വാങ്ങിയ ഗുളികയിൽ ചെറിയ മൊട്ടുസൂചി കണ്ടെത്തിയെന്ന് പരാതി. മേമല സ്വദേശിനി വസന്തയ്‌ക്കാണ് ഗുളികയിൽ നിന്ന് സൂചി കിട്ടിയത്. ശ്വാസംമുട്ടലിന് നൽകിയ സി- മോക്‌സ് ക്യാപ്‌സ്യൂളിലായിരുന്നു...

കണ്ണൂരിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുമരണം

കണ്ണൂർ: പാപ്പിനിശ്ശേരി കരിക്കാൻ കുളത്തിന് സമീപം കെഎസ്‌ടിപി റോഡിൽ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുമരണം. ഓട്ടോ യാത്രക്കാരായ ഇരിണാവ് കണ്ണപുരം സ്വദേശികളായ റഷീദ (57), അലീമ (56) എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർക്കും...

റഷ്യൻ കൂലിപ്പട്ടാളം; കൊല്ലപ്പെട്ടത് 12 ഇന്ത്യക്കാർ, 16 പേരെ കുറിച്ച് വിവരമില്ല- മലയാളി ചികിൽസയിൽ

ന്യൂഡെൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ ഇതുവരെ കൊല്ലപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം. അവശേഷിക്കുന്ന 18 പേരിൽ 16 പേരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്‌തമാക്കി. 96 പേരെ ഇതിനോടകം...

അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസ്; ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ

ഇസ്‌ലാമാബാദ്: അൽ ഖാദിർ ട്രസ്‌റ്റ് അഴിമതിക്കേസിൽ പാകിസ്‌ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ പാർട്ടിയുടെ അധ്യക്ഷനുമായ ഇമ്രാൻ ഖാന് 14 വർഷം തടവുശിക്ഷ. ഇമ്രാന്റെ ഭാര്യ ബുഷറ ബീബിക്ക് ഏഴുവർഷം തടവും വിധിച്ചു. അഴിമതിവിരുദ്ധ...

സ്‌ത്രീവിരുദ്ധ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

കൊച്ചി: ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ. ദിശ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ കേസ്. സ്‌ത്രീത്വത്തെ നിരന്തരമായി വാർത്താ ചാനലുകളിലൂടെ അപമാനിക്കുകയും സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ...
- Advertisement -