വടകരയിൽ ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം
കോഴിക്കോട്: വടകരയിൽ സ്വകാര്യ വ്യക്‌തിയുടെ പറമ്പിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. വൈക്കിലിശേരി കുറ്റിക്കാട്ടിൽ ചന്ദ്രന്റെ (62) മൃതദേഹമാണ് കണ്ടെത്തിയത്. പുത്തൂർ ആക്ളോത്ത് നട പാലത്തിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ...
ബംഗ്ളാദേശികളുടെ ലക്ഷ്യം തദ്ദേശ തിരഞ്ഞെടുപ്പ്; ‘വോട്ട് ജിഹാദ് 2’ പരാമർശവുമായി ഫഡ്‌നാവിസ്
മുംബൈ: വോട്ട് ജിഹാദ് പരാമർശവുമായി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വീണ്ടും രംഗത്ത്. ബംഗ്ളാദേശിൽ നിന്ന് നുഴഞ്ഞുകയറി നിയമവിരുദ്ധമായി ജനന സർട്ടിഫിക്കറ്റും രേഖകളും സംഘടിപ്പിച്ച് വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ബംഗ്ളാദേശി പൗരൻമാരുടെ ശ്രമം...
എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ; സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെച്ച് പിവി അൻവർ. സ്‌പീക്കർ എഎൻ ഷംസീറിനെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് എംഎൽഎ സ്‌ഥാനം രാജിവെച്ചത്. തൃണമൂൽ...
മകരവിളക്ക് നാളെ; ശബരിമലയിൽ കർശന നിയന്ത്രണം
പത്തനംതിട്ട: മകരവിളക്ക് മഹോൽസവത്തിനായി ഒരുങ്ങി ശബരിമല. മകരവിളക്ക് ദിവസമായ നാളെ തീർഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദർശനത്തിനും നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ പത്തിന് ശേഷം തീർഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
ഉച്ചപൂജ കഴിഞ്ഞു...
ഇന്ന് ഉച്ചവരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും
കോഴിക്കോട്: ഇന്ന് ഉച്ചയ്‌ക്ക് 12 വരെ സംസ്‌ഥാന വ്യാപകമായി പെട്രോൾ പമ്പുകൾ അടച്ചിടും. ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്‌സ് യൂണിയനിലെ ചിലർ കഴിഞ്ഞ ദിവസം മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ്...
പത്തനംതിട്ട കൂട്ടബലാൽസംഗം; ഇതുവരെ 27 പേർ അറസ്‌റ്റിൽ- അന്വേഷണത്തിന് പ്രത്യേക സംഘം
പത്തനംതിട്ട: കായികതാരമായ ദളിത് പെൺകുട്ടിയെ 60ലേറെപ്പേർ കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ഡിവൈഎസ്‌പി എസ്...
പിവി അൻവർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന; പ്രഖ്യാപനം നാളെ?
മലപ്പുറം: തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിവി അൻവർ നിലമ്പൂർ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്ന് സൂചന. സ്വതന്ത്രനായി ജയിച്ച അൻവർ തൃണമൂലിൽ അംഗത്വമെടുത്താൽ അയോഗ്യത നേരിടേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പുതിയ നീക്കം. ഇക്കാര്യമുൾപ്പടെ പറയാനായി...
‘അമിത് ഷാ ഇക്കാര്യം ചെയ്‌താൽ ഞാൻ മൽസരിക്കാതിരിക്കാം’; വെല്ലുവിളിച്ച് കെജ്‌രിവാൾ
ന്യൂഡെൽഹി: ഡെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കാനായിരിക്കെ, ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് ഡെൽഹി മുൻ മുഖ്യമന്ത്രിയും ആംആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ.
ഡെൽഹിയിലെ ചേരി പൊളിച്ചുമാറ്റലുമായി ബന്ധപ്പെട്ട എല്ലാ കേസുകളും...







































